-->
മഴ എന്ന മലയാള ആല്‍ബത്തിലെ ‘എന്തോ മൊഴിയുവാന്‍...’ എന്ന പാട്ടിലൂടെയാണ് ശിവദ എന്ന കരിമിഴികണ്ണുള്ള സുന്ദരിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് കേരള കഫേ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറാന്‍ ശിവദയ്ക്ക് കഴിഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങള്‍ ശിവദ ചെയ്തു.
സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ശിക്കാരി ശംഭുവിലെ നെഗറ്റീവ് കഥാപാത്രമുള്‍പ്പടെ ചെയ്ത് ശിവദ കൈയടി നേടി. തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകളും കഥാപാത്രങ്ങളുമായി കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് താരം.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരമാണ് ശിവദ. എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സന്തോഷങ്ങളും ശിവദ അതിലൂടെ പങ്കിടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം താന്‍ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചിലങ്ക കെട്ടി വേദിയില്‍ എത്തുന്നുവെന്ന് ശിവദ പങ്കിട്ടിരുന്നു. ശ്രീപത്മനാഭന്റെ മണ്ണില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നൃത്തം ചെയ്താണ് ആ തിരിച്ചുവരവെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചിലങ്കയണിഞ്ഞ് വേദിയിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് ശിവദ. ശ്രീപത്മനാഭന്റെ അനുഗ്രഹം കൊണ്ടും ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടും നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നും വേദിയിലെത്തിയ നിമിഷം ആവേശഭരിതയും പരിഭ്രാന്തയും അതേ സമയം ഇമോഷണലായെന്നുമാണ് ശിവദ കുറിക്കുന്നത്.
‘‘നീണ്ട 13 വർഷങ്ങൾക്ക് ശേഷം... ഞാൻ വീണ്ടും വേദിയിലേക്ക്....
ഇത്രയും വർഷങ്ങൾക്ക് ശേഷം, പുണ്യ പത്മനാഭ ക്ഷേത്രമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും നൃത്തം ചെയ്തത് ഒരു അനുഗ്രഹത്തിൽ കുറഞ്ഞതല്ലായിരുന്നു.
ഒരേസമയം ഞാൻ ആവേശഭരിതയും, പരിഭ്രാന്തനും, വികാരഭരിതയുമായിരുന്നു. പക്ഷേ വേദിയിലെ ആ 30–35 മിനിറ്റുകളിലെ ഓരോ നിമിഷവും നൃത്തം എപ്പോഴും എന്റെ ഉള്ളിൽ വസിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നെ ഓർമ്മിപ്പിച്ചു.
ഈ നിമിഷം എന്റെ യാത്രയെ രൂപപ്പെടുത്തിയ എന്റെ ഗുരുക്കന്മാരുടേതാണ്... ശ്രീമതി സുധ പീതാംബരൻ - ശ്രീ ശങ്കര സ്കൂൾ കാലടി, ശ്രീമതി മായാറാണി, വിശ്വജ്യോതി പബ്ലിക് സ്കൂൾ, പത്മവിഭൂഷൺ അവാർഡ് ജേതാക്കൾ ഗുരു ശ്രീ ധനഞ്ജയൻ മാസ്റ്റർ & ശ്രീമതി ശാന്ത ധനഞ്ജയൻ - ഭരത കലാഞ്ജലി, ചെന്നൈ.
പിന്നെ ശ്യാമള സുരേന്ദ്രൻ, ധരണി സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ എന്റെ ഇപ്പോഴത്തെ അത്ഭുതകരിയായ അധ്യാപിക. എന്നെ ക്ഷമയോടെ വേദിയിലേക്ക് തിരികെ നയിച്ച ശ്യാമള ആന്റി നിങ്ങളില്ലാതെ ഈ പ്രകടനം സാധ്യമാകുമായിരുന്നില്ല.
എന്നെക്കാൾ കൂടുതൽ എന്നെ വിശ്വസിച്ച, എന്റെ ഹൃദയം യഥാർത്ഥത്തിൽ എവിടെയാണെന്ന് കാണാൻ എപ്പോഴും ആഗ്രഹിച്ച എന്റെ കുടുംബത്തിന് അനന്തമായ നന്ദി.
നൃത്തത്തിന്റെ ഈ മനോഹരമായ യാത്ര എപ്പോഴും തുടരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്... നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ നിലനിർത്തിയതിന് നന്ദി....’’ എന്നാണ് ശിവദ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ശിവദയുടെ നൃത്തത്തിന് വലിയ രീതിയിലുള്ള പ്രശംസകളും ആശംസകളും സോഷ്യല്‍ മീഡിയയിലുടെ ആരാധകര്‍ കുറിക്കുന്നുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നൃത്തസപര്യ മികച്ചതാക്കിയതിന് മിക്ക ആളുകളും ആശംസകളാണ് കുറിച്ചിരിക്കുന്നത്.