Saturday, March 14, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 03.00 PM

' മഞ്ജു വാര്യരുടെ ബി എം ഡബ്ലിയു പോലെ കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റും പറക്കുകയാണ്' ; കുറിപ്പുമായി ശൈലജ പി അമ്പു

post, about

മഞ്ജു വാര്യരെക്കുറിച്ചുളള കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ആര്‍ത്തവത്തെക്കുറിച്ചും, ഹോര്‍മോണ്‍ ഇംബാലന്‍സിനെക്കുറിച്ചും, പിസിഒഡിയെക്കുറിച്ചുമൊക്കെ പറഞ്ഞുളള കുറിപ്പ് വൈറലായിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ശൈലജ പി അമ്പുവും.

മഞ്ജു വാര്യരുടെ ബി എം ഡബ്ലിയു പോലെ കൂട്ടിക്കൽ ജയചന്ദ്രൻ പോസ്റ്റും പറക്കുകയാണ്. കൗമാരപ്രായം മുതൽ ഇങ്ങോട്ട് മാസംതോറും 'ആയതിൻ്റെയും ആവാത്തതിന്റെയും ' കുറവ് അനുഭവിച്ച് തന്നെയാണ് പണ്ട് പുരാതന കാലംതൊട്ട് സ്ത്രീകൾ ജീവിക്കുന്നത്. അടുക്കളയിലെ ചൂടേൽക്കുന്നത്. സ്ത്രീത്വത്തിൻ്റെ മാഹാത്മ്യതിലകം തൊട്ട് അടിവസ്ത്രം കഴുകുന്നത്. പല മേഖലയിൽ പണിയെടുക്കുന്നത്. ഐടി ,സർക്കാർ ഉദ്യോഗം ,ദിവസക്കൂലി തൊഴിലുറപ്പ് അങ്ങനെ പലതും.

ബഹുഭൂരിപക്ഷത്തിനും ഒരു രൂപ വരുമാനമില്ലാത്ത, കണക്കില്ലാത്ത, കണക്കിൽ പെടുത്താത്ത അടുക്കള പണിയും. എല്ലാ പുരുഷൻമ്മാരും കൂട്ടിക്കൽ ജയചന്ദ്രനെ പോലെ തമാശക്കാർ ആകാത്തത് പോലെ ഓരോ സ്ത്രീകളും വ്യത്യസ്തരാണ്. മഞ്ജു വാര്യരെ പോലെ സെലിബ്രിറ്റിയായ ഒരു നടി, ജീവിതത്തോട് സ്വയം പോരാടി മുന്നോട്ടു വരുമ്പോൾ അവർക്ക് കൂടുതൽ കയ്യടി കിട്ടുന്നത് സ്വാഭാവികമാണ്. അതെ അവർ മലയാളി സ്ത്രീകൾക്ക് അഭിമാനമാണ്.

ബഹുഭൂരിപക്ഷത്തിനും ഒരു രൂപ വരുമാനമില്ലാത്ത, കണക്കില്ലാത്ത, കണക്കിൽ പെടുത്താത്ത അടുക്കള പണിയും. എല്ലാ പുരുഷൻമ്മാരും കൂട്ടിക്കൽ ജയചന്ദ്രനെ പോലെ തമാശക്കാർ ആകാത്തത് പോലെ ഓരോ സ്ത്രീകളും വ്യത്യസ്തരാണ്. മഞ്ജു വാര്യരെ പോലെ സെലിബ്രിറ്റിയായ ഒരു നടി, ജീവിതത്തോട് സ്വയം പോരാടി മുന്നോട്ടു വരുമ്പോൾ അവർക്ക് കൂടുതൽ കയ്യടി കിട്ടുന്നത് സ്വാഭാവികമാണ്. അതെ അവർ മലയാളി സ്ത്രീകൾക്ക് അഭിമാനമാണ്.

നാളെ മഞ്ജുവാര്യർക്ക് ഉണ്ടായേക്കാവുന്ന ഒരു ചെറിയ പിഴവ് പോലും ഭീകരമായി ജനം ആഘോഷിക്കുകയും ചെയ്യും. ബഹു: കൂട്ടിക്കൽ ജയചന്ദ്രൻ പറയാതെ വിട്ടുപോയ ഒരു കാര്യമുണ്ട്. അത് 40 കഴിയുന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവവിരാമമാണ്. അക്കാലഘട്ടത്തിലെ പ്രശ്നങ്ങൾ മാസമുറയുടെ കുറവ് കൂടുതലുകളെകാൾ കുറച്ചേറെ കഠിനവും ആണ്. ഏറ്റവും പ്രിയപ്പെട്ടവരോട് മഞ്ജുവാര്യരും ഉറപ്പായും അതൊക്കെ പറയുന്നുണ്ടാവും. അതൊന്നും പൊതുസമൂഹം അത്ര ചർച്ച ചെയ്തു തുടങ്ങിയിട്ടില്ല. അതെങ്ങനെയാണ്. ആർത്തവം എന്ന വാക്ക് പോലും ഉറക്കെ നമ്മൾ ഒന്നു പറഞ്ഞു തുടങ്ങിയത്. ശബരിമലയിലെ സ്ത്രീ പ്രവേശന സമയത്താണ്. സാനിറ്ററി നാപ്കിൻ ഇപ്പോഴും പത്രത്തിൽ പൊതിഞ്ഞല്ലേ വാങ്ങുന്നത്?

മറ്റൊരിടത്ത് കൂട്ടിക്കൽ ജയചന്ദ്രനോട് അഭിപ്രായവ്യത്യാസം ഉള്ളവർക്ക് അദ്ദേഹത്തിൻ്റെ ഭാര്യ വോയിസ് നോട്ട് അയക്കുന്നുണ്ടത്രേ.'മോളേ നിനക്ക് ക്യാൻസർ വരും ' എന്നൊക്കെ പ്രാകുന്നു. ജയചന്ദ്രൻ്റെ കോമഡി കേട്ട് കഴിയുന്ന അവരുടെ ഹോർമോൺ വ്യതിയാനത്തെ പറ്റി കൂടി ചിന്തിക്കുന്നതുകൊണ്ട് എനിക്കതിലൊന്നും പറയാനില്ല എന്നായിരുന്നു കുറിപ്പ്.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റിന് താഴെയായി പ്രതികരണം രേഖപ്പെടുത്തിയവര്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ മറുപടി നല്‍കിയതും ചര്‍ച്ചയായിരുന്നു. ഞാന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയാണ്. ഞങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം മനസിലായില്ലെങ്കില്‍ മിണ്ടാതിരിക്കുക. വെറുതെ എന്തിനാണ് പ്രാക്ക് വാങ്ങി കാന്‍സര്‍ വന്ന് ചാവുന്നത് എന്നായിരുന്നു ഭാര്യയുടെ ചോദ്യം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് ഇവിടെ പറയണം, അല്ലാതെ ഭാര്യയുടെ വോയ്‌സ് മെസേജല്ല മറുപടിയായി വരേണ്ടത് എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW