-->
ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രീസ് വംശജയായ ഷരീന കുബുലിയൂട്ട് ആണ് താരത്തിന്റെ ഗേള്‍ഫ്രണ്ട് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഗോവ ബീച്ചില്‍ നിന്നുളള തന്റെ വെക്കേഷന്‍ ചിത്രങ്ങള്‍ കാര്‍ത്തക് പങ്കുവച്ചതോടെയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
ഗ്രീസുകാരിയായ കരീന യുകെയില്‍ പഠിക്കുകയാണ് നിലവില്‍. കരീന സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരന്‍ കാര്‍ത്തിക് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരുവരും പരസ്പരം ഫോളോ ചെയ്തിരുന്നു. കാര്‍ത്തിക്ക് പങ്കുവെച്ച ചിത്രങ്ങള്‍ക്ക് സമാനമായ ചിത്രങ്ങള്‍ കരീനയും പങ്കുവച്ചിരുന്നു. ഇതാണ് ചര്‍ച്ചകള്‍ക്ക് കാരണം.
ഇതിനിടെ കാര്‍ത്തിക്കും കരീനയും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും ആരാധകരില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. സതേസമയം കരീനയുടെ പ്രായത്തെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് കരീനയുടെ പ്രായം 18 ആണെന്നാണെങ്കില്‍ മറ്റ് ചിലര്‍ പറയുന്നത് 17 ആണെന്നാണ്. അതേസമയം കാര്‍ത്തിക്കിന് 35 വയസ്സുണ്ട്.ഇരുവര്‍ക്കുമിടയില്‍ 18 വയസ്സിന്റെ വ്യത്യാസമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കാര്‍ത്തിക് ആര്യന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. കരീന നിലവില്‍ ബ്രിട്ടനില്‍ പഠിക്കുകയാണെന്നും കൂടാതെ ചിയര്‍ലീഡറാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇതാദ്യമായിട്ടല്ല കാര്‍ത്തിക് ആര്യന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുന്നത്. സാറ അലി ഖാന്‍, അനന്യ പാണ്ഡെ, ശ്രീലീല തുടങ്ങിയ ബോളിവുഡ് നടിമാരുടെ പേരും കാര്‍ത്തിക്കിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്.