Sunday, March 15, 2026 Last Updated 54 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

മുതിര്‍ന്നവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല: എം.എം. ഹസന്‍

കോഴിക്കോട്‌: മുതിര്‍ന്നവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന്‌ കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവ്‌ എം.എം. ഹസന്‍. താന്‍ മത്സരിക്കണമോ എന്നു തീരുമാനിക്കേണ്ടത്‌ നേതൃത്വമാണ്‌. വിവാഹപ്രായം എത്തിയ പെണ്‍കുട്ടിയോട്‌ വിവാഹത്തിന്‌ താല്‍പര്യമുണ്ടോ എന്ന്‌ ചോദിക്കുന്നത്‌ പോലെയാണ്‌ രാഷ്‌ട്രീയക്കാരോട്‌ മത്സരിക്കാന്‍ താല്‍പര്യം ഉണ്ടോയെന്നു ചോദിക്കുന്നത്‌. കോഴിക്കോട്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പിമാര്‍ മത്സരിക്കണോ എന്നത്‌ നയപരമായി എടുക്കേണ്ട തീരുമാനമാണ്‌. ആ തീരുമാനമെടുക്കേണ്ടത്‌ ഹൈക്കമാന്‍ഡാണ്‌. എം.പിമാര്‍ക്ക്‌ ചിലപ്പോള്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടാകാം. അധിക സീറ്റ്‌ വേണമെന്ന്‌ ലീഗ്‌ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ ഉണ്ട്‌. ലീഗിന്‌ യാഥാര്‍ഥ്യ ബോധമുണ്ട്‌. അധിക സീറ്റിന്റെ കാര്യമൊക്കെ ചര്‍ച്ച നടത്തി തീരുമാനമെടുക്കും. വെള്ളാപ്പള്ളി നടേശന്‍ രാവിലെയും വൈകിട്ടും അഭിപ്രായം മാറ്റി പറയുന്നയാളാണ്‌. ആ വെള്ളാപ്പള്ളിയെ ആണ്‌ സി.പി.എം കൊണ്ടുനടക്കുന്നത്‌. ഇക്കാര്യം ജനം വിലയിരുത്തട്ടെ. പിണറായി വിജയന്‍ അല്ല ബിനോയ്‌ വിശ്വം എന്ന്‌ എല്ലാവര്‍ക്കും അറിയാമെന്നും ഹസന്‍ പറഞ്ഞു.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW