Saturday, March 14, 2026 Last Updated 27 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

കൊപ്ര വില കൃത്രിമമായി ഉയര്‍ത്താന്‍ തമിഴ്‌നാട്‌ ലോബികള്‍

മട്ടാഞ്ചേരി: നാട്ടിലും തമിഴ്‌നാട്ടിലും കൊപ്ര ധാരാളമായി ഉണ്ടെങ്കിലും പൂഴ്‌ത്തിവെച്ച്‌ കൃത്രിമമായി വില ഉയര്‍ത്താന്‍ നീക്കം തുടങ്ങിയെന്ന്‌ കൊച്ചിയിലെ വെളിച്ചെണ്ണ വ്യാപാരികള്‍. കേരഫെഡിനെ കൊണ്ട്‌ ഉയര്‍ന്ന നിരക്കില്‍ കൊപ്ര ശേഖരിക്കാന്‍ തമിഴ്‌നാട്ടിലെ വന്‍കിട കൊപ്ര വ്യാപാരികളാണ്‌ പൂഴ്‌ത്തിവെപ്പിന്‌ പിന്നിലെന്ന്‌ സൂചന. സംസ്‌ഥാനത്തെ ചെറുകിട മില്ലുകള്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ കൊപ്ര കിട്ടാതെ വന്നാല്‍ മില്ലുകള്‍ അടച്ച്‌ പൂട്ടേണ്ടിവരുമെന്നാണ്‌ ഉടമകള്‍ പറയുന്നത്‌. ഇന്തോനീഷ്യ, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ കൊപ്ര ധാരാളമായി ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഇത്‌ മൂലം വെളിച്ചെണ്ണയ്‌ക്ക് വില തകര്‍ച്ചയും വലിയ തോതില്‍ ഡിമാന്റും കുറഞ്ഞിരിക്കയാണ്‌. തമിഴ്‌നാട്‌ കൊപ്ര ലോബികളുടെ പൂഴ്‌ത്തിവെപ്പ്‌ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ തലത്ത്‌ മെഹമൂദ്‌ ആവശ്യപ്പെട്ടു.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW