-->
ആലപ്പുഴ: ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയായ വയോധികനെ സഹതടവുകാരന്‍ മര്‍ദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തങ്കപ്പന്‍(85) എന്നയാള്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. സംഭവത്തില്‍ ഇയാളുടെ പല്ലുകള്‍ ഇളകിപ്പോയി. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരനാണ് തങ്കപ്പനെ മര്‍ദിച്ചത്. തനിക്കും പെണ്‍മക്കളുണ്ടെന്നു പറഞ്ഞായിരുന്നു മര്‍ദനം.
കഴിഞ്ഞ ദിവസമാണ് തങ്കപ്പന്‍ ജയിലിലെത്തിയത്. സഹതടവുകാരന് ഇയാള്‍ ഏതു കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. പോക്‌സോ കേസ് പ്രതിയാണെന്ന് അറിഞ്ഞതോടെയായിരുന്നു മര്‍ദനം. പരുക്കേറ്റ തങ്കപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ സഹതടവുകാരനെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.