Saturday, March 14, 2026 Last Updated 27 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

യുവാവിനെ സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍

കോന്നി: യുവാവിനെ നടുറോഡില്‍ വളഞ്ഞിട്ടാക്രമിച്ച കേസില്‍ പ്രതി അറസ്‌റ്റിലായി. അരുവാപ്പുലം കൊക്കാത്തോട്‌ സ്വദേശിയായ പുത്തന്‍വീട്‌ അറബില്‍ലാന്‍ഡ്‌ വീട്ടില്‍ നിസാം എന്നു വിളിക്കുന്ന നിഹാസ്‌ നാസര്‍ (20) ആണ്‌ അറസ്‌റ്റിലായത്‌.
ഇക്കഴിഞ്ഞ നാലിന്‌ വൈകുന്നേരം 6.15 മണിയോടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ പ്രതികള്‍ പുളിഞ്ചാണി ജങ്‌ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ വളയുകയും അസഭ്യം പറഞ്ഞുകൊണ്ട്‌ ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ്‌ സ്‌ക്വയര്‍ ട്യൂബ്‌ കൊണ്ട്‌ അടിച്ചതില്‍ വെച്ച്‌ യുവാവിന്റെ വലതു കൈയുടെ മുട്ടിന്‌ അസ്‌ഥിക്ക്‌ ഒടിവ്‌ സംഭവിച്ചു പ്രതികളിലൊരാള്‍ യുവാവിന്റെ ഭാര്യാസഹോദരനെ മുമ്പ്‌ ദേഹോപദ്രവം ഏല്‌പിച്ചതിനെപ്പറ്റി ചോദിച്ചതിലുളള വിരോധം ആണ്‌ സംഘം ചേര്‍ന്ന്‌ ആക്രമിക്കാനിടയാക്കിയത്‌.കൃത്യത്തെ തുടര്‍ന്ന്‌ പ്രതികളെല്ലാം ഒളിവില്‍പ്പോകുകയായിരുന്നു. കേസിലെ നാലാം പ്രതിയെ കോന്നി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ഷൈജുവിന്റെ നേതൃത്വത്തില്‍ എ.എസ്‌.ഐ: അഭിലാഷ്‌, എസ്‌.സി.പി.ഒ: രഞ്‌ജിത്ത്‌കുമാര്‍എന്നിവരടങ്ങിയ സംഘം കുമ്മണ്ണൂര്‍ എന്ന സ്‌ഥലത്ത്‌ നിന്നും പിടികൂടുകയായിരുന്നു.മറ്റു പ്രതികളെല്ലാം ഒളിവിലാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW