Sunday, March 15, 2026 Last Updated 31 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

ശുദ്ധി ക്രിയകള്‍ക്ക്‌ 12 ന്‌ തുടക്കം, മകരസംക്രമ പൂജ 14 ന്‌

ശബരിമല: അയ്യപ്പ ഭക്‌തര്‍ കാത്തിരിക്കുന്ന മകരജ്യോതിയും സംക്രമ പൂജയും 14ന്‌. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക്‌ കടക്കുന്ന14 ന്‌ ഉച്ചകഴിഞ്ഞ്‌ 3.8 നാണ്‌ സംക്രമാഭിഷേകം.ഉച്ചയ്‌ക്ക് 2.45 ന്‌ നട തുറന്ന്‌ മൂന്നിന്‌ സംക്രമ പൂജ ആരംഭിക്കും. തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌, മേല്‍ശാന്തി ഇ.ഡി.പ്രസാദ്‌ നമ്പൂതിരിയുടേയും മുഖ്യകാര്‍മ്മിത്വത്തിലാണ്‌ മകരസംക്രമ പൂജ നടക്കുക.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍വശം കൊടുത്തയയ്‌ക്കുന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ്‌ സംക്രമ പൂജയില്‍ അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14 ന്‌ വൈകിട്ട്‌ 6.40 ന്‌ ദീപാരാധന നടക്കും.
ഈ സമയം വാനില്‍ മകരന ക്ഷത്രം ഉദിച്ചുയരും കിഴക്ക്‌ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ഇതോടെ മകരജ്യോതി പകര്‍ന്ന്‌ നല്‌കുന്ന പുണ്യപ്രകാശം ഹൃദയത്തിലേറ്റു വാങ്ങി ഭക്‌തലക്ഷങ്ങള്‍ മലയിറങ്ങും.പന്തളത്തു്‌ നിന്നും 12 ന്‌ പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര14 ന്‌ വൈകിട്ട്‌ ശരംകുത്തിയില്‍ എത്തുമ്പോള്‍ ദേവസ്വം എക്‌സി. ഓഫീസര്‍ ഒ.ജി.ബിജു, അഡ്‌. ഓഫീസര്‍ എസ്‌.ശ്രീനിവാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ സന്നിധാനത്തേക്ക്‌ ആനയിക്കും. 6.15ന്‌പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌പ്രസിഡന്റ്‌ കെ.ജയകുമാര്‍,
അംഗങ്ങളായ പി.ഡി സന്തോഷ്‌ കുമാര്‍, കെ.രാജു, സ്‌പെഷ്യല്‍ കമ്മി ഷണര്‍ ആര്‍.ജയകൃഷ്‌ണന്‍ ,ശബ രിമല പോലീസ്‌ ചീഫ്‌ കോഡിനേറ്റര്‍ എസ്‌.ശ്രീജിത്ത്‌ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തത്വമസിയുടെ പൂമുഖം കടന്നെത്തുന്ന തിരുവാഭരണത്തെ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരും മേല്‍ ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരിയും ചേര്‍ന്നു ഏറ്റുവാങ്ങി സോപനത്തെത്തിച്ച്‌ അയ്യപ്പന്‌ ചാര്‍ത്തി ദീപാരാധന നടത്തും.
12, 13 തീയതികളില്‍ മകരവിളക്കിന്‌ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും. 12ന്‌ വൈകിട്ട്‌ പ്രസാദ ശുദ്ധിക്രീയകളും 13ന്‌ രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും. പ്രാസാദ ശുദ്ധിക്രീയകളുടെ ഭാഗമായി ഗണപതി പൂജ,
വാസ്‌തു ഹോമം, വാസ്‌തു കലശം, വാസ്‌തു ബലി, വാസ്‌തുകലശാഭിഷേകം, അത്താഴപൂജ എന്നിവ നടക്കും. ബിംബശുദ്ധി ക്രീയകളുടെ ഭാഗമായി ചതുര്‍ ശുദ്ധി, ധാര, പഞ്ച ഗവ്യം,പഞ്ചകം, കലശം പൂജകള്‍ ഉഷപൂജയും തുടര്‍ന്ന്‌ ബിംബ ശുദ്ധി കലശ അഭിഷേകത്തോട്‌ കൂടിയുള്ള പൂജയ്‌ക്ക് ശേഷം നെയ്യഭിഷേകം നടക്കും.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW