Wednesday, March 18, 2026 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 02.02 PM

ഖിഡ്കി ഗാവ് നായിക ഭാനു പ്രിയംവദ വിവാഹിതയാവുന്നു

-bhanu-priyamvada
photo-www.instagram.com/bhanu___priya/

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരവും ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ നേട്ടങ്ങളും കൈവരിച്ച ചിത്രമാണ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ്.

ചിത്രത്തിൽ സാറയായി തിളങ്ങിയ ഭാനു പ്രിയംവദ വിവാഹിതയാവുന്നു. തന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഭാനു ഇപ്പോൾ. സഞ്ജു അഗസ്റ്റിൻ ആണ് ഭാനുവിന്റെ വരൻ. ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സിനിമകളിൽ ഒന്നായിരുന്നു ഖിഡ്കി ഗാവ്.

ദക്ഷിണ ദില്ലിയിലെ ഖിഡ്കി എന്ന നഗരപ്രാന്തപ്രദേശം പശ്ചാത്തലമാക്കിയ ഈ ചിത്രം പ്രണയത്തിലെ സംഘർഷങ്ങളും കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥകളുമാണ് ആവിഷ്ക്കരിച്ചത്.

Ads by Google
Tuesday 06 Jan 2026 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW