Saturday, March 14, 2026 Last Updated 27 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.35 PM

വെള്ളാപ്പള്ളിയെ കണ്ടിരുന്നു; തന്നത്‌ മൂന്നു ലക്ഷമെന്ന്‌ ബിനോയ്‌ വിശ്വം

uploads/news/2026/01/819255/k7.jpg

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയിരുന്നുവെന്നും അദ്ദേഹം മൂന്നു ലക്ഷം രൂപ തന്നുവെന്നും ബിനോയ്‌ വിശ്വം. വെള്ളാപ്പള്ളി തന്ന പണത്തിനു കണക്കുണ്ട്‌. വഴിവിട്ട സഹായം ചെയ്യില്ലെന്നു പറഞ്ഞാണ്‌ പണം വാങ്ങിയത്‌. പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന്‌ തന്നെ പറയുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു. വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച ബിനോയ്‌ വിശ്വത്തിനെതിരേ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. ബിനോയ്‌ തന്റെ പക്കല്‍നിന്നു മൂന്നു മാസം മുന്‍പു പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.
വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിന്‌ ഇല്ലെന്ന്‌ വ്യക്‌തമാക്കിയ ബിനോയ്‌ വിശ്വം സി.പി.ഐ. നേതാക്കള്‍ ഒറ്റയ്‌ക്ക്‌ പോയി ആരില്‍നിന്നും പാര്‍ട്ടി ഫണ്ടിലേക്ക്‌ പണം വാങ്ങാന്‍ പാടില്ലെന്നും പറഞ്ഞു. പേടിയുള്ളവര്‍ എല്ലാവരും ഒപ്പം നിന്നോളൂവെന്ന്‌ പറഞ്ഞ പുരാണ കഥാപാത്രമാണ്‌ ഇപ്പോള്‍ വി.ഡി. സതീശന്‍. എല്‍.ഡി.എഫിനു തെരഞ്ഞെടുപ്പ്‌ സ്‌റ്റണ്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ്‌ പോരാട്ടമാണ്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിജയത്തെക്കാള്‍ പരാജയം ഉണ്ടായി. ജയിക്കുമ്പോള്‍ ജനങ്ങളെ വെറുപ്പിക്കരുത്‌, ശിരസ്‌ കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോള്‍ അയ്യോ എന്ന്‌ നെഞ്ചത്തടിച്ച്‌ മാളത്തില്‍ പോയി ഒളിക്കാന്‍ പോകുന്നില്ല. തിരുത്തല്‍ വേണ്ടിടത്ത്‌ അതു ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാള്‍ വലുതാണ്‌. നല്ല തിരിച്ചറിവോടെ പ്രവര്‍ത്തിക്കണം. തിരുത്തല്‍ വരുത്തേണ്ടിടത്ത്‌ അതു ചെയ്യണം. കമ്യൂണിസ്‌റ്റുകാര്‍ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്‌. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Ads by Google
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW