-->
കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരേ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകുന്നില്ലന്ന് മുസ്ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ. സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ്. ഭരണകാലത്ത് വെള്ളാപ്പള്ളിക്കെതിരേ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിട്ടുണ്ട്. വര്‍ഗീയ നിലപാടിനെ പൂട്ടേണ്ടവര്‍ അത് ചെയ്ുന്നില്ലന്നും അദ്ദേഹം കൂറ്റപെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകും. സ്‌ഥാനാര്‍ഥികളില്‍ വനിത ഉണ്ടാകും. ടേം വ്യവസ്‌ഥ സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ല. പരിചയസമ്പന്നരും പുതുമുഖങ്ങളും മത്സരരംഗത്തുണ്ടാകും. ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. സ്‌ഥാനാര്‍ഥിത്വത്തില്‍ വിജയ സാധ്യത മാത്രമാണ് മാനദണ്ഡം. സീറ്റുകള്‍ വച്ചുമാറുന്ന കാര്യം ചര്‍ച്ച ചെയ്ും. പുതിയ കക്ഷികള്‍ വരുമ്പോള്‍ വേണ്ടി വന്നാല്‍ ലീഗ് വിട്ടുവീഴ്‌ച ചെയ്ും. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്ന് പി.എം.എ.സലാം പറഞ്ഞു.
തിങ്കളാഴ്‌ച ചേര്‍ന്ന സംസ്‌ഥാന സമിതി വര്‍ക്കിങ്‌് കമ്മിറ്റി യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചയായി. അടുത്ത 15 നകം യു.ഡി.എഫ.് സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. വോട്ടര്‍ പട്ടിക നീതിപൂര്‍വമാക്കുന്നതിന്റെ ആദ്യഘട്ടമായി മുസ്ലിം ലീഗ് എല്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ ക്യാമ്പ് നടത്തും. 10 ന് ഏഴ് മുതല്‍ 12 വരെയാണ് ക്യാമ്പ് നടത്തുക. ഓരോ ബൂത്തുകളിലേയും വോട്ടര്‍പട്ടിക ക്യാംപില്‍ പരിശോധിക്കും. ഒരു തദ്ദേശസ്‌ഥാപനത്തിന്റെ പരിധിയില്‍ ഒരിടത്താണ് ക്യാംപ് സംഘടിപ്പിക്കുക. അതില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് ഗൃഹസന്ദര്‍ശനം നടത്തി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ളവരെ ചേര്‍ക്കും. വോട്ടര്‍പട്ടിക നവീകരണത്തിന്റെ കാര്യത്തില്‍ ജാഗ്രതയോടുകൂടിയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്ന് പി.എം.എ. സലാം പറഞ്ഞു. ഭാരവാഹികളായ അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.പി.ചെറിയമുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.