Thursday, March 19, 2026 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 08.38 AM

തൊണ്ടിമുതല്‍ തിരിമറിക്കേസ്: ആന്റണി രാജുവും ഒന്നാം പ്രതി കെ.എസ് ജോസും അപ്പീല്‍ നല്‍കും

antony-raju, ks-jose, appeal

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു അപ്പീലിന്. ഒന്നാംപ്രതി കെഎസ് ജോസും മേല്‍ക്കോടതിയെ സമീപിക്കും. അനുകൂല വിധി നേടിയില്ലെങ്കില്‍ ആന്റണി രാജുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. വിധിപ്പകര്‍പ്പ് വന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കിയുള്ള വിജ്ഞാപനം നിയമസഭ സെക്രട്ടേറിയറ്റ് ഉടന്‍ പുറത്തിറക്കും.

ആന്റണി രാജുവിന് മൂന്ന് വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്. തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്.

ശിക്ഷാ വിധിക്ക് പിന്നാലെ അപ്പീല്‍ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പിന്നാലെ 2 ആള്‍ജാമ്യത്തില്‍ രണ്ടുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാ വിധി ആന്റണി രാജുവിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.1951 ലെ ജനപ്രാധിനിത്യ നിയമപ്രകാരം ആന്റണി രാജു എം.എല്‍.എ സ്ഥാനത്തു നിന്നും അയോഗ്യനായി. നിയമസഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറക്കും. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല.

Ads by Google
Ads by Google
TRENDING NOW