Sunday, March 15, 2026 Last Updated 14 Min 8 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
Thursday 01 Jan 2026 11.35 PM

നിലമ്പൂര്‍ വനത്തിലെ സ്വര്‍ണഖനനസാധ്യത പഠിക്കാന്‍ സര്‍ക്കാര്‍, വനമേഖലകളില്‍ സ്വര്‍ണാംശമുള്ള പുഴപ്രദേശങ്ങള്‍ അതീവസുരക്ഷാമേഖലയായി നിലനിര്‍ത്തണം

നിലമ്പൂര്‍ വനത്തില്‍ പുഴയില്‍നിന്നു സ്വര്‍ണം അരിച്ചെടുത്ത മമ്പാട്‌ പുള്ളിമാട സ്വദേശികളായ ഏഴുപേരെ വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. നിലമ്പൂര്‍ വനമേഖലയിലെ മരുതഭാഗം മുതല്‍ മൊടവണ്ണ വരെ ചാലിയാര്‍ പുഴയുടെ ഭാഗങ്ങളില്‍ മണലില്‍ സ്വര്‍ണാംശമുണ്ട്‌.
uploads/news/2026/01/818593/Gold-mine.jpg

കൊച്ചി: കേരളത്തിലെ വനമേഖലകളില്‍ സ്വര്‍ണാംശമുള്ള പുഴപ്രദേശങ്ങള്‍ അതീവസുരക്ഷാമേഖലയായി നിലനിര്‍ത്തി, സ്വര്‍ണഖനനസാധ്യതകള്‍ പഠിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ തദ്ദേശസ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട്‌ നിര്‍ദേശിച്ചു.

നിലമ്പൂര്‍ വനത്തില്‍ പുഴയില്‍നിന്നു സ്വര്‍ണം അരിച്ചെടുത്ത മമ്പാട്‌ പുള്ളിമാട സ്വദേശികളായ ഏഴുപേരെ വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. നിലമ്പൂര്‍ വനമേഖലയിലെ മരുതഭാഗം മുതല്‍ മൊടവണ്ണ വരെ ചാലിയാര്‍ പുഴയുടെ ഭാഗങ്ങളില്‍ മണലില്‍ സ്വര്‍ണാംശമുണ്ട്‌. ഇവിടെനിന്ന്‌ സ്വര്‍ണം അരിച്ചെടുക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും അതിന്‌ ചില ഉദ്യോഗസ്‌ഥരുടെയും രാഷ്‌ട്രീയക്കാരുടെയും ഒത്താശയുള്ളതായും ആരോപണമുണ്ട്‌.

ഈ പശ്‌ചാത്തലത്തില്‍, അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങിന്റെ നിവേദനപ്രകാരമാണ്‌ സര്‍ക്കാര്‍ നടപടി.

രാജു പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW