Sunday, March 15, 2026 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 01 Jan 2026 11.35 PM

നടിയെ ആക്രമിച്ച കേസ്: പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധന; അന്വേഷണം ആവശ്യപ്പെട്ട്‌ അതിജീവിത ഹൈക്കോടതിയിലേക്ക്‌

uploads/news/2026/01/818585/High-court.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്‌ നിയമവിരുദ്ധമായി പരിശോധിച്ചതില്‍ പോലീസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ അതിജീവിത ഹൈക്കോടതിയിലേക്ക്‌. വസ്‌തുതാ പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെടും.

കോടതിയുടെ കസ്‌റ്റഡിയിലുള്ള മെമ്മറികാര്‍ഡ്‌ നിയമവിരുദ്ധമായി മൂന്നുതവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്‌തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്‌ജി ഹണി എം. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്‌തുതാ പരിശോധന.

മെമ്മറി കാര്‍ഡ്‌ നിയമവിരുദ്ധമായി മൂന്നുതവണ മൂന്നു കോടതികളിലായി പരിശോധിച്ചെന്നാണു ജില്ലാ ജഡ്‌ജിയുടെ അന്വേഷണറിപ്പോര്‍ട്ട്‌. അങ്കമാലി മജിസ്‌ട്രേറ്റ്‌ ലീന റഷീദ്‌, ജില്ലാ ജഡ്‌ജിയുടെ പി.എ. മഹേഷ്‌, വിചാരണകോടതി ശിരസ്‌തദാര്‍ താജുദ്ദീന്‍ എന്നിവരാണു മെമ്മറി കാര്‍ഡ്‌ പരിശോധിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ലീന റഷീദ്‌ മെമ്മറി കാര്‍ഡ്‌ സ്വകാര്യകസ്‌റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്‌തു.

മെമ്മറികാര്‍ഡ്‌ ഹാഷ്‌ വാല്യൂ മാറിയതില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. റിപ്പോര്‍ട്ട്‌ അതിജീവിതയ്‌ക്കു കൈമാറിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ്‌ ഒരുവര്‍ഷം സ്വകാര്യമായി മെമ്മറി കാര്‍ഡ്‌ കൈവശംവച്ച പല ഘട്ടങ്ങളിലായി പരിശോധിച്ചുവന്നു റിപ്പോര്‍ട്ടിലുണ്ട്‌. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ്‌ അങ്ങനെ ചെയ്‌തതെന്നായിരുന്നു മൊഴി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW