-->
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എസ്.ഐ.ടി. ജനുവരിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണം അന്തിമഘട്ടത്തിലാണ്. കുറ്റപത്രം തയാറാക്കുന്നതു വേഗത്തിലാക്കാനാണ് രണ്ട് സി.ഐമാരെക്കൂടി ഇന്നലെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതരസംസ്‌ഥാനങ്ങളിലെ അന്വേഷണം പുരോഗമിക്കുന്നു. നഷ്‌ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി കണ്ടെത്താനാകാത്തത് കേസില്‍ വെല്ലുവിളിയാണ്.