Tuesday, March 17, 2026 Last Updated 15 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 01.30 PM

കരിപ്പൂർ വിമാനത്താവള വ്യൂപോയന്റിൽ കയറിയ യുവാവിന് ദാരുണാന്ത്യം; വീഴ്ചയിൽ കഴുത്തിൽ കമ്പ് തറച്ചുകയറി

viewpoint

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള കാഴ്ച കാണാൻ സമീപത്തെ വ്യൂപോയന്റിൽ കയറിയ യുവാവിന് ദാരുണാന്ത്യം. മമലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) മരിച്ചത്. വിമാനത്താവളത്തിന് സമീപത്തെ വെങ്കുളം വ്യൂപോയിന്റിൽ നിന്ന് താഴേക്ക് വീണാണ് അപകടം.

കൂട്ടുകാർക്കൊപ്പം കരിപ്പൂർ വിമാനത്താവളം കാണുന്നതിനായാണ് ഇവർ വ്യൂ പോയിന്റിൽ കയറിയത്. താഴ്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണ് വെങ്കുളം ഭാഗം. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ നിരവധി പേർ എത്താറുണ്ട്. അപകടം ഉണ്ടാവുന്നതിനാൽ പൊലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW