Saturday, March 14, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 10.32 AM

‘പപ്പുവിന്റെ റോഡ് റോളര്‍ ഇവിടെയുണ്ടേ’; വീഡിയോ പങ്കുവെച്ച് ബൈജു എഴുപുന്ന

baiju-ezhupunna
photo-www.instagram.com/baijuezhupunnaa

വെളളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ‘ശരിയാക്കി തരുന്ന ’ആ റോഡ് റോളറെ മലയാളി ഒരിക്കലും മറക്കില്ല. ആ റോഡ് റോളര്‍ എവിടെയുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് നടന്‍ ബൈജു എഴുപുന്ന. തിരുവല്ല വേഴപ്രയില്‍ ആണ് ബൈജു എഴുപുന്ന പപ്പു ചേട്ടന്റെ റോഡ് റോളര്‍ കണ്ടെത്തിയിരിക്കുന്നത്.

റോഡ് റോളറില്‍ ഇരുന്ന് ചായയും സുഖിയനും കഴിക്കുന്ന വീഡിയോയും ബൈജു പങ്കുവെച്ചു. ചായയും സുഖിയനും കഴിക്കാനിറങ്ങിയപ്പോഴാണ് വഴിയരികില്‍ പപ്പുചേട്ടന്റെ റോഡ് റോളര്‍ കണ്ടത്. ഇത് കണ്ടപ്പോള്‍ വീഡിയോ ചെയ്യാതിരിക്കാനായില്ല എന്ന അടിക്കുറിപ്പോടെയാണ് നടന്‍ റോഡ് റോളറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ശോഭനയുടെ ഇത് ഇതുവരെ കൊണ്ടുപോയില്ലേ എന്ന ഡയലോഗും, ഇപ്പ ശരിയാക്കിത്തരാം എന്ന പപ്പുച്ചേട്ടന്റെ ഡയലോഗും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം റോഡ് റോളറിലിരിക്കുന്ന നടനെയും വീഡിയോയില്‍ കാണാം.

Ads by Google
Tuesday 30 Dec 2025 10.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW