Saturday, March 14, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.50 AM

പാലക്കാട് വീണ്ടും ആള്‍ക്കൂട്ട ആക്രമണം ; യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി

uploads/news/2025/12/818092/mob-attack.jpg

പാലക്കാട്: എലപ്പുള്ളിയില്‍ യുവാവിനെ നേരെ ആള്‍ക്കൂട്ട ആക്രമണം നടത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കസബ പോലീസ് എടുത്ത കേസിലാണ് അക്രമം നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

മര്‍ദ്ദനമേറ്റത് ഒകരംപള്ളി സ്വദേശി വിപിനെയാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ശ്രീകേശ്്, ഗിരീഷ് എന്നീ യുവാക്കളാണ് പിടിയിലായത്. ഇവര്‍ക്കെതിരേ മുമ്പും കേസ് ഉണ്ടായിരുന്നു. മൂന്ന് പേരും സുഹൃത്തുക്കളാണെന്നും നാട്ടുകാര്‍ പറയുന്നു. ശ്രീകേശിന്റെ വീട്ടില്‍ മുമ്പ് മറ്റൊരാള്‍ നടത്തിയ ആക്രമണത്തില്‍ വിപിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒരു തോര്‍ത്തുകൊണ്ട് പോസ്റ്റില്‍ കെട്ടിയിട്ട ശേഷമാണ് മര്‍ദ്ദനം. മുഖത്തടിക്കുന്നതും വയറ്റില്‍ ചവിട്ടുന്നതും ഒക്കെ ദൃശ്യങ്ങളില്‍ കാണാനാകും.

രണ്ടു യുവാക്കളും ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ സ്ത്രീകളും മറ്റും ഇവരെ തടയാന്‍ ശ്രമിക്കുന്നതും കാണാം. അതേസമയം ഡിസംബര്‍ 9 ന് ശ്രീകേശിന്റെ വീട്ടില്‍ നടന്ന ആക്രമണത്തില്‍ വിപിന് യാതൊരു പങ്കുമില്ലെന്നും സുഹൃത്താണ് ആക്രമിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദനമേറ്റിട്ടും വിപിന്‍ ആശുപത്രിയില്‍ പോകാനോ പോലീസില്‍ പരാതി നല്‍കാനോ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ സംഭവം നടക്കുമ്പോള്‍ അവിടെ ഓടിക്കൂടിയ ആള്‍ക്കാരില്‍ ഒരാള്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു.

വിപിനെ മര്‍ദ്ദിക്കുന്ന ദൃശ്യം കണ്ടതിനെ തുടര്‍ന്നാണ് പോലീസ് വിപിനെ അന്വേഷിച്ചു കണ്ടെത്തി പരാതി എഴുതി വാങ്ങുകയായിരുന്നു. സംഭവത്തില്‍ വിപിനെ കെട്ടിയിടാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെയും കേസില്‍ ഉള്‍പ്പെടുത്തും. സംഭവത്തില്‍ കൂടുതല്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW