-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് അനൂപ് മേനോന്‍. ഇപ്പോള്‍ വിവാഹ വാര്‍ഷികദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. 11-ാം വിവാഹവാര്‍ഷികമാണ് അനൂപും ഭാര്യ ഷേമ അലക്‌സാണ്ടറും ആഘോഷിച്ചത്.
'' പ്രിയ സഖാവേ, ഇന്ന് നമ്മള്‍ ഒന്നായിട്ട് 11 വര്‍ഷം തികയുന്നു... ഈ ദിവസത്തിന്റെ പതിവ് നാടകീയ വാചകങ്ങളെല്ലാം മാറ്റിവെച്ച് ഞാന്‍ ഒന്നേ പറയാന്‍ ആഗ്രഹിക്കുന്നുളളൂ, ഒരുമിച്ചുളള ജീവിതത്തിലെ എല്ലാ സൗന്ദര്യങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് നമ്മള്‍ ഇന്നും നിലനില്‍ക്കുന്നതിന് ഒരൊറ്റ കാരണമേയുളളൂ... നമ്മള്‍ എന്നും മികച്ച സുഹൃത്തുക്കളായിരുന്നു, ഇപ്പോഴും ആണ്, ഇനിയും ആയിരിക്കും.. എന്തു സംഭവിച്ചാലും മാറ്റം വരാത്ത ഒരു കാര്യമാണത്. നമ്മുടെ മനസ്സിനും ആത്മാവിനും സന്തോഷം നല്‍കിയ ഒരുമിച്ചുളള യാത്രകള്‍ക്കും, നമുക്ക് ലഭിച്ച ഏറ്റവും സുന്ദരിയായ മകള്‍ക്കും, എന്റെ പ്രിയപ്പെട്ടവള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍! ഏറ്റവും പ്രധാനമായി, നിങ്ങളുടെയെല്ലാം സ്‌നേഹം നിറഞ്ഞ ആശംസകള്‍ക്ക് ഒരുപാട് നന്ദി.. സ്‌നേഹത്തോടെ', അനൂപ് മേനോന്റെ വാക്കുകള്‍.
2014 ഡിസംബര്‍ 27നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ഷേമയുടെ ആദ്യ വിവാഹത്തിലുളള മകളാണ് ആമി.