Saturday, March 14, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 03.43 PM

' ഇത്ര വലിയ സ്റ്റാര്‍ ആയിട്ടു പോലും എന്തൊരു വിനയമാണ്, എനിക്ക് നിങ്ങളെപ്പോലെ ആകണം' ; വിജയ്‌യെക്കുറിച്ച് പൂജ ഹെഗ്‌ഡെ

last, film

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടിയാണ് പൂജ ഹെഗ്‌ഡെ. വിജയ് നായകനാകുന്ന ജനനായകന്‍ ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മലേഷ്യയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ്‌യെക്കുറിച്ച് പൂജ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ' ജന നായകന്‍ വിജയ്യുടെ അവസാന ചിത്രമായതില്‍ തനിക്ക് ശരിക്കും സങ്കടമുണ്ടെന്ന് പൂജ പറഞ്ഞു.

"വിജയ് സർ, ബീസ്റ്റിൽ നിങ്ങളോടൊപ്പം അഭിനയിച്ചത് ഭയങ്കര രസകരമായിരുന്നു. 'അറബിക് കുത്തു' രണ്ടാം ഭാഗം എപ്പോഴാണ് വരുന്നതെന്ന് ആളുകൾ എന്നോട് എപ്പോഴും ചോദിക്കാറുണ്ട്. നിങ്ങളിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രൊഫഷണൽ ആയ താരമാണ് നിങ്ങൾ.

ഇത്ര വലിയ ഒരു സ്റ്റാർ ആയിട്ടു പോലും എത്ര വിനയമുള്ളയാണ് നിങ്ങൾ. എനിക്ക് നിങ്ങളെപ്പോലെ ആകണം. ഇത് നിങ്ങളുടെ അവസാന സിനിമയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടമായി". - പൂജ പറഞ്ഞു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ പൊങ്കൽ റിലീസായി ജനുവരി 9 നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രം വൻ വിജയമായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW