Saturday, March 14, 2026 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 09.07 AM

വിനായകന്റെ അപകടം: കര്‍മ്മ സിദ്ധാന്തം പറഞ്ഞ് ആഹ്ലാദിച്ചവര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി​; ‘ശത്രുവാണെങ്കിലും സഹതാപം വേണം ’

-bhagyalakshmi

ഡബ്ബിംഗ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നടൻ വിനായകന് അപകടം പറ്റിയെന്ന വാർത്തക്ക് താഴെ ‘കർമ്മ’ സിദ്ധാന്തം പറഞ്ഞ് ആക്ഷേപ കമന്റുകൾ ഇടുന്നവർക്കെതിരെയാണ് ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനമുയർത്തിയത്.

ഒരു വ്യക്തിക്ക് ആപത്തു വരുമ്പോൾ ശത്രുവാണെങ്കിൽ പോലും സഹതാപം തോന്നുന്നതാണ് മനുഷ്യത്വമെന്നും, വിവരമില്ലാത്ത ഇത്തരം ആളുകളെ ഓർത്ത് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയാണെന്നും അവർ പോസ്റ്റിൽ പറയുന്നു.​

വിനായകന്റെ അപകട വാർത്തയ്ക്ക് താഴെ കർമ്മ എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്യുന്നവരുടെ വിവരമില്ലായ്മയെ ഭാഗ്യലക്ഷ്മി ചോദ്യം ചെയ്യുന്നു.
സുനാമി, കോവിഡ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വന്നാലും ഈക്കൂട്ടർ പഠിക്കില്ല. ‘കർമ്മ’ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത വിവരദോഷികളാണ് ഇവർ. ഈ സാംസ്‌കാരിക കേരളത്തിൽ ഇത്രയും വിവരമില്ലാത്തവന്മാരുണ്ടല്ലോ എന്നും അവർ ആശ്ചര്യപ്പെട്ടു.

വിനായകനെ വ്യക്തിപരമായി പരിചയമില്ലെന്നും ‘കമ്മട്ടിപ്പാടം’ എന്ന സിനിമ മാത്രമേ കണ്ടിട്ടുള്ളൂ എന്നും ഭാഗ്യലക്ഷ്മി പോസ്റ്റിൽ വ്യക്തമാക്കുന്നു. കൂടാതെ, നടന്റെ ചില പ്രസ്താവനകളോട് തനിക്ക് വിയോജിപ്പുണ്ടെങ്കിലും, ഒരാൾ അപകടത്തിൽ പെടുമ്പോൾ സന്തോഷിക്കാൻ തോന്നുന്നില്ല. വിനായകൻ വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയോടെയാണ് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടൻ വിനായകന് അപകടം പറ്റി എന്ന വാർത്തയ്ക്കു താഴെ വന്ന് കർമ കുർമ എന്നൊക്കെ കമന്റ്‌ ഇടുന്ന ചില വിവരദോഷികളെ ഓർത്ത് കരയണോ ചിരിക്കണോ... കഷ്ട്ടം.

ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത്‌ നമുക്ക് ശത്രുതയുള്ളവനാണെങ്കിൽ പോലും ഒരു സഹതാപം ഉണ്ടാവുന്നതാണ് മനുഷ്യത്വം..
സുനാമിയല്ല, കോവിടല്ല, മണ്ണിടിച്ചിലല്ല ഇനിയും പല പ്രകൃതി ദുരന്തം വന്നാലും ഇക്കൂട്ടർ പഠിക്കില്ല..മുൻപ് എനിക്കൊരു പനി വന്ന് ഞാൻ ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ ഇട്ട് ഒരു കുർമ ഓൺലൈൻ മാധ്യമം ഇങ്ങനെ എഴുതി

"ഭാഗ്യലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ" അതിന് താഴെയും വന്നിരുന്നു അന്ന് ഇത്തരം കർമ കണ്ടു്പിടിക്കുന്ന കമെന്റുകൾ, കർമ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത വിവരദോഷികൾ. ഇത്രയും വിവരമില്ലാത്തവന്മാരും ഈ സാംസ്‌കാരിക കേരളത്തിൽ ഉണ്ടല്ലോ എന്ന് തോന്നും.അതായത് ഇവന് ശത്രുത ഉള്ളവരൊക്കെ നശിക്കണം,ഈ കർമ എന്നത് നിനക്കും സംഭവിക്കും.ഇന്ന് ഒരുവന്റെ അപകടത്തിൽ പരിഹസിക്കുന്ന ഇതേ അപകടം നിന്റെയടുത്തു എത്താൻ ഒരു സെക്കന്റ്‌ പോലും വേണ്ട എന്നുകൂടി ഓർത്താൽ നന്ന്.

എനിക്ക് വിനായകനെ പരിചയമില്ല, ഇന്നുവരെ നേരിട്ട് കണ്ടിട്ടുമില്ല. ഇദ്ദേഹത്തിന്റെ കമ്മട്ടിപ്പാടം എന്ന ഒരേയൊരു സിനിമ മാത്രമേ
കണ്ടിട്ടുള്ളു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾക്ക് എതിരുമാണ്.എങ്കിലും അയാളൊരു അപകടത്തിൽ പെടുമ്പോൾ സന്തോഷിക്കാൻ എനിക്ക് തോന്നില്ല.. വേഗം സുഖം പ്രാപിക്കട്ടെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW