-->
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹശേഷം ഭര്‍ത്താവ് നവനീതിനൊപ്പം യുകെയില്‍ സ്ഥിരതാമസമാക്കിയ മാളവിക, അവിടെനിന്നുളള മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചത്.
' ഞങ്ങളുടെ ക്രിസ്തുമസ് - പുതുവത്സര സ്‌നേഹം', എന്ന ക്യാപ്ഷനോടെയാണ് നവനീതിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ മാളവിക പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷ് ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. വിവാഹശേഷം മാളവികയും ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു.