Saturday, March 14, 2026 Last Updated 22 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 10.57 AM

' വിനായകന് അപകടം പറ്റി എന്ന വാര്‍ത്തയ്ക്ക് താഴെ കര്‍മ കുര്‍മ എന്നൊക്കെ കമന്റ് ഇടുന്നവരോട്, ഇത് നിനക്കും സംഭവിക്കും' ; കുറിപ്പുമായി ഭാഗ്യലക്ഷ്മി

vinayakan

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആട് 3 സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ വിനായകന് പരുക്കേറ്റത്. ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. ഇപ്പോഴിതാ വിനായകന് അപകടം പറ്റിയെന്ന വാര്‍ത്തയ്ക്ക് താഴെ വന്ന ചില േമാശം കമന്റുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നമുക്ക് ശത്രുതയുളളവനാണെങ്കില്‍ പോലും സഹതാപം ഉണ്ടാകുന്നതാണ് മനുഷ്യത്വമെന്നും അത് ഇല്ലാത്തവര്‍ സുനാമിയല്ല കോവിഡല്ല എത്ര പ്രകൃതി ദുരന്തം വന്നാലും പഠിക്കില്ല എന്നാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്:

നടൻ വിനായകന് അപകടം പറ്റി എന്ന വാർത്തയ്ക്കു താഴെ വന്ന് കർമ കുർമ എന്നൊക്കെ കമന്റ്‌ ഇടുന്ന ചില വിവരദോഷികളെ ഓർത്ത് കരയണോ ചിരിക്കണോ... കഷ്ട്ടം. ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത്‌ നമുക്ക് ശത്രുതയുള്ളവനാണെങ്കിൽ പോലും ഒരു സഹതാപം ഉണ്ടാവുന്നതാണ് മനുഷ്യത്വം.. സുനാമിയല്ല, കോവിടല്ല, മണ്ണിടിച്ചിലല്ല ഇനിയും പല പ്രകൃതി ദുരന്തം വന്നാലും ഇക്കൂട്ടർ പഠിക്കില്ല..മുൻപ് എനിക്കൊരു പനി വന്ന് ഞാൻ ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ ഇട്ട് ഒരു കുർമ ഓൺലൈൻ മാധ്യമം ഇങ്ങനെ എഴുതി "ഭാഗ്യലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ"
അതിന് താഴെയും വന്നിരുന്നു അന്ന് ഇത്തരം കർമ കണ്ടുപിടിക്കുന്ന കമെന്റുകൾ, കർമ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത വിവരദോഷികൾ.

ഇത്രയും വിവരമില്ലാത്തവന്മാരും ഈ സാംസ്‌കാരിക കേരളത്തിൽ ഉണ്ടല്ലോ എന്ന് തോന്നും. അതായത് ഇവന് ശത്രുത ഉള്ളവരൊക്കെ നശിക്കണം,
ഈ കർമ എന്നത് നിനക്കും സംഭവിക്കും. ഇന്ന് ഒരുവന്റെ അപകടത്തിൽ പരിഹസിക്കുന്ന ഇതേ അപകടം നിന്റെയടുത്തു എത്താൻ ഒരു സെക്കന്റ്‌ പോലും വേണ്ട എന്നുകൂടി ഓർത്താൽ നന്ന്. എനിക്ക് വിനായകനെ പരിചയമില്ല, ഇന്നുവരെ നേരിട്ട് കണ്ടിട്ടുമില്ല. ഇദ്ദേഹത്തിന്റെ കമ്മട്ടിപ്പാടം എന്ന ഒരേയൊരു സിനിമ മാത്രമേ കണ്ടിട്ടുള്ളു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ ക്ക് എതിരുമാണ്. എങ്കിലും അയാളൊരു അപകടത്തിൽ പെടുമ്പോൾ സന്തോഷിക്കാൻ എനിക്ക് തോന്നില്ല.. വേഗം സുഖം പ്രാപിക്കട്ടെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW