-->
ബെംഗളൂരു∙ കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. ദേശീയ പാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവറും മരിച്ചു. കൂട്ടിയിടിയിൽ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്.
ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.ശിവമോഗയിൽ നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സീ ബേർഡ് എന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഡിവൈഡർ മറികടന്ന് ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.