Saturday, March 14, 2026 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 02.52 PM

' ശിവാജി ഒടുവില്‍ സ്ത്രീവിരുദ്ധരുടെ നായകനായിരിക്കുകയാണ്' ; പ്രതികരിച്ച് ചിന്മയി

women

നടിമാര്‍ ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നുമുളള തെലുങ്ക് നടന്‍ ശിവാജിയുടെ പരാമര്‍ശനത്തിനെതിരെ ഗായിക ചിന്മയി ശ്രീപാദ. ഇവിടെ സ്ത്രീകള്‍ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നത് അവിശ്വസനീയമാണെന്ന് ചിന്മയി പറഞ്ഞു.

'തങ്ങളുടെ ശരീരഭാഗങ്ങള്‍ മറച്ചുവെക്കാന്‍ സാരിയുടുക്കണമെന്ന് അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ച് നടിമാരെ അനാവശ്യമായി ഉപദേശിക്കുകയാണ് തെലുങ്ക് നടന്‍ ശിവാജി. ഒരു മികച്ച സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച ശിവാജി ഒടുവില്‍ സ്ത്രീവിരുദ്ധരുടെ നായകനായിരിക്കുകയാണ്. പ്രൊഫഷണലായ ഇടങ്ങളിലാണ് ശിവാജി ഇത്തരം അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.' -ചിന്മയി എക്സില്‍ കുറിച്ചു.

'അയാള്‍ ധരിക്കുന്നത് ജീന്‍സും ഹൂഡിയുമാണ്. മുണ്ട് ധരിച്ച് ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുകയാണ് അദ്ദേഹം ചെയ്യേണ്ടത്. വിവാഹിതനാണെങ്കില്‍ അദ്ദേഹം പൊട്ട് ധരിക്കണം. കൂടാതെ വിവാഹിതനാണെന്ന് സൂചിപ്പിക്കുന്ന മറ്റ് അടയാള ചിഹ്നങ്ങളും അദ്ദേഹം ധരിക്കണം. സ്ത്രീകള്‍ ഇവിടെ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്ന് വിശ്വസിക്കാനാകുന്നില്ല.' -ചിന്മയി പറഞ്ഞു. നിരവധി പേരാണ് ചിന്മയിയുടെ വിമര്‍ശന പോസ്റ്റിനെ പിന്തുണച്ച് കമന്റുകളിട്ടത്.

ധണ്ടോര എന്ന പുതിയ ചിത്രത്തിന്റെ പ്രീ- റിലീസ് പരിപാടിയില്‍ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് കൂടിയായ ശിവാജി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കില്‍ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതിലല്ല.' -എന്നാണ് ശിവാജി പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW