-->
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് മീനാക്ഷി അനൂപ്. മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ പരിഹാസ കമന്റ് ഇട്ട ആള്‍ക്ക് മീനാക്ഷി കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ' അമ്മച്ചി എങ്ങോട്ടാണ് യാത്ര' എന്നാണ് മീനാക്ഷിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മീനാക്ഷി ചുട്ട മറുപടി നല്‍കുകയും ചെയ്തു.
'' അങ്ങോട്ടാ... വല്യപ്പച്ചായി ഇപ്പൊ തീരെ കെടപ്പിലാന്നു കേട്ടു... ഒന്നു വന്നു കണ്ടൊരൊനുഗ്രഹം മേടിച്ചു പോരാന്നു വെച്ചിട്ടെറങ്ങീതാ... പിന്നെ വല്യപ്പച്ചായി മനസ്സു വിഷമിപ്പിക്കേണ്ട തിമിരവൊക്കെയിപ്പ കോമണാ... പ്രായത്തിന്റെ യാ', എന്നാണ് മീനാക്ഷി കമന്റിന് മറുപടി നല്‍കിയത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മീനാക്ഷിയ്ക്ക് പിന്തുണയുമായി എത്തിയത്.