-->
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. നിരവധി പേര്‍ ശ്രീനിവാസനെ അനുസ്മരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.
ശ്രനീവാസന്റെ കുടുംബത്തിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് പന്ന്യന്‍ രവീന്ദ്രന്‍. ' ആകസ്മികമായി സമൂഹത്തിന് നഷ്ടപ്പെട്ട അതുല്യ പ്രതിഭ ശ്രീനിവാസന്റെ വസതിയില്‍ ദുംഖാര്‍ത്തരായ കുടുംബത്തോടൊപ്പം.. ഇണക്കവും പിണക്കവും ചേര്‍ന്ന സ്‌നേഹബന്ധത്തിന്റെ മങ്ങാത്തഓര്‍മ്മകള്‍', എന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ശ്രീനിവാസന്റെ ഭാര്യ വിമല, മക്കളായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ ചിത്രത്തില്‍ കാണാം.
ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്‍ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.