-->
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ഇപ്പോള്‍ ശ്രീനിവാസനെ അവസാനമായി ഒരു നോക്കു കാണാനെത്തിയതിന്റെ ചിത്രം പങ്കുവച്ച് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
' പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടന്‍ ഇല്ലാത്ത വീട്ടില്‍ വിമലേച്ചിയോടൊപ്പം...' എന്നാണ് ശ്രീനിവാസന്റെ ഭാര്യ വിമലയ്‌ക്കൊപ്പമുളള ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് രാജീവ് കുറിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസന്‍ അന്തരിച്ചത്്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.