Wednesday, March 18, 2026 Last Updated 9 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.41 PM

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം

അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്കും തീപടര്‍ന്നിട്ടുണ്ട്.
fire

കണ്ണൂര്‍ തലശ്ശേരിയില്‍ വന്‍ തീപിടുത്തം. പ്ലാസ്റ്റിക് ശേഖരിക്കുന്ന കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്കും തീപടര്‍ന്നിട്ടുണ്ട്.

കെട്ടിടത്തിനുള്ളില്‍ തൊഴിലാളികളില്ല. തലശ്ശേരി, മാഹി, പാനൂര്‍ ഫയര്‍‌സ്റ്റേഷനുകളില്‍നിന്നുള്ള അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക് റീസൈക്കിളിങ് യൂണിറ്റില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്.

റീസ്ലൈക്ലിങ് യൂണിറ്റിലെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടെന്നാണ് സൂചന. തീപിടിത്തത്തി​െ​ന്‍റ കാരണം വ്യക്തമല്ല .
പ്ലാസ്റ്റിക് ആയതുകൊണ്ടുതന്നെ വളരെ വേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

Ads by Google
Saturday 20 Dec 2025 05.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW