Wednesday, March 18, 2026 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 11.21 AM

ശ്രീനിവാസന്റെ വിയോഗം മലയാളസിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി

uploads/news/2025/12/816976/pinarayi-3.gif

കൊച്ചി: മലയാള സിനിമയുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നടന്‍ ശ്രീനിവാസന്റെ വിയോഗം സംസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി.

കഥ, തിരക്കഥ, സംവിധാനം, നടന്‍ ഈ നിലകളിലെല്ലാം അദ്ദേഹം സിസിമാരംഗത്ത്. അതുല്യപ്രതിഭയായിട്ടാണ് മാറിയിരിക്കുന്നത്്. തന്റെ ശൈലിയിലൂടെ മൂര്‍ച്ചയേറിയ പരിഹാസത്തിലൂടെ സിനിമാകാണുന്നവരെ ആസ്വാദനത്തിന്റെ ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകാനായി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സഹുൃത്തുക്കളോടും വിയോഗത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

സാമൂഹ്യമായി ഒട്ടേറെ പ്രാധാന്യമുള്ള വിഷയങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിക്കാനാണ് അദ്ദേഹം സിനിമയിലൂടെ ശ്രമിച്ചത്. നാട്ടിലുള്ള പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടും വിമര്‍ശിച്ചും അദ്ദേഹം സിനിമയെടുത്തു. തന്റെ സിനിമയിലൂടെ അനേകം നിശിതമായ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തി. അദ്ദേഹം എല്ലാ രീതിയിലും കനത്ത നഷ്ടം തന്നെയാണെന്നും വ്യക്തിപരമായും വലിയ നഷ്ടമാണെന്നും പറഞ്ഞു.

Ads by Google
Saturday 20 Dec 2025 11.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW