-->
അഹമ്മദാബാദ്: അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ തന്നെ സഞ്ജു നാഴികക്കല്ല് പിന്നിട്ടു.
രണ്ടാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്കോ യാന്‍സനെ സിക്‌സറിന് പറത്തി വെടിക്കെട്ട് ബാറ്റിങാണ് സഞ്ജു കാഴ്ചവെച്ചത്. ഇതോടെ ടി20 കരിയറില്‍ 8000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചു. അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന നേട്ടവും സഞ്ജു അഹമ്മദാബാദില്‍ സ്വന്തമാക്കി.
44 ഇന്നിംഗ്‌സില്‍ നിന്നാണ് സഞ്ജുവിന്റെ നേട്ടം. ടി20യില്‍ 8000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിച്ചു. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി, രോഹിത് ശര്‍മ, മുന്‍ താരം ശിഖര്‍ ധവാന്‍, ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
ഇരു ടീമുകകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്സ്, ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ്രേബവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.
ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.