Wednesday, March 18, 2026 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 04.17 PM

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി; വിശദാംശങ്ങള്‍ പുറത്ത്

ക്യാബിനറ്റ് നോട്സിലും സര്‍ക്കാര്‍ ഉത്തരവിലും പദ്ധതി വരുന്നത് കഞ്ചിക്കോട് ആണെന്നാണ് എഴുതിയിരിക്കുന്നതെന്നും എന്നാൽ, ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയത് എലപ്പുള്ളി പഞ്ചായത്തിലാണെന്നും ഉത്തരവിലുണ്ട്.
elappullly

സര്‍ക്കാരിന്‍റെ പ്രാഥപാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്നും അവ്യക്തയുണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. ക്യാബിനറ്റ് നോട്സിലും സര്‍ക്കാര്‍ ഉത്തരവിലും പദ്ധതി വരുന്നത് കഞ്ചിക്കോട് ആണെന്നാണ് എഴുതിയിരിക്കുന്നതെന്നും എന്നാൽ, ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയത് എലപ്പുള്ളി പഞ്ചായത്തിലാണെന്നും ഉത്തരവിലുണ്ട്. പ്രതിദിനം 5000 കെഎൽ വെള്ളം ഉപയോഗിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇത് ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.

കിൻഫ്രയിൽ നിന്ന് എഥനോൾ പ്ലാന്‍റിനായി വെളളം നൽകാമെന്നാണ് വാട്ടര്‍ അതോറിറ്റി കമ്പനിയെ അറിയിച്ചിരുന്നത്. എന്നാൽ, വെള്ളം നൽകുന്നതിനുളള സമ്മതം നൽകിയിട്ടില്ലെന്നാണ് വാട്ടർ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചതെന്നും ഉത്തരവിലുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ഉറപ്പായ ജല ലഭ്യത പദ്ധതിക്കില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടികാട്ടി. ഒയാസിസ് കമ്പനി അപേക്ഷ നൽകിയ അതേദിവസം തന്നെ വാട്ടർ അതോറിറ്റി കത്ത് നൽകിയെന്ന് കോടതി വ്യക്തമാക്കി. വാട്ടർ അതോറിറ്റിയുടെ ഈ കത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും എന്ത് ഓഡിറ്റിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമല്ലെന്നും സർക്കാർ ഉത്തരവിന് ആധാരമായ പല വസ്തുതകളും ശരിയല്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നൽകിയതെന്ന കണ്ടെത്തലോടെയാണ് അനുമതി റദ്ദാക്കികൊണ്ടുളള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് പുറത്തിറക്കിയത്.

കൃത്യമായ പരിശോധനകൾ നടത്തി ആവശ്യമെങ്കിൽ സർക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിലുണ്ട്. പാലക്കാട് എലപ്പുളളി പഞ്ചായത്തിൽ ഉൾപ്പെട്ട മണ്ണൂർക്കാട് ബ്രൂവറി തുടങ്ങാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും നീക്കം. സ്വകാര്യ കമ്പനിയായ ഒയാസിസിന് പ്രാഥമികാനുമതി നൽകുകയും ചെയ്തു. നടപടി ചോദ്യം ചെയ്തുളള പൊതുതാല്പര്യ ഹർജികളിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

Ads by Google
Friday 19 Dec 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW