Saturday, March 14, 2026 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 02.59 PM

ഗോള്‍ഡന്‍ ടിഷ്യു സിൽക്ക് ലെഹങ്കയും വിന്റേജ് ബ്രോക്കേഡ് ബ്ലൗസും ധരിച്ച് നവ്യ നവേലി നന്ദ; എലഗന്റ് ലുക്കില്‍ ബച്ചന്‍ കുടുംബത്തിലെ കൊച്ചുമകൾ

uploads/news/2025/12/816845/Untitled-2.jpg
Navya Naveli Nanda (Image Source: Instagram)

അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മകള്‍ ശ്വേത ബച്ചന്റെ മകളാണ് നവ്യ നവേലി നന്ദ. ബിസിനസുകാരനായ നിഖില്‍ നന്ദയാണ് നവ്യയുടെ അച്ഛന്‍. അഭിനയത്തിലും മോഡലിങ്ങിലും താത്പര്യമുള്ള നവ്യ പഠനത്തോടൊപ്പം നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ‘വാട്ട് ദ ഹെല്‍ നവ്യ’ എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ഷോയും നവ്യ അവതരിപ്പിക്കുന്നുണ്ട്.
അടുത്തിടെ ജയാ ബച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില നിലപാടുകളിലൂടെ നവ്യയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആധുനിക കാലത്ത് ‘വിവാഹം’ എന്ന ആശയം കാലഹരണപ്പെട്ട ഒരു സംഭവമാണെന്നും ജീവിതം ആസ്വദിക്കൂവെന്നും നവ്യ വിവാഹം കഴിക്കാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ജയാ ബച്ചന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരകുടുംബത്തിലെ കൊച്ചുമകള്‍ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മിക്കപ്പോഴും പങ്കിടാറുണ്ട്. അതൊക്കെ നിമിഷനേരം കൊണ്ട് തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ ലെഹംഗയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് നവ്യ നവേലി നന്ദ. മയൂർ ഗിരോത്ര ഗോള്‍ഡന്‍ ടിഷ്യു സിൽക്ക് സിഗ്നേച്ചർ ലെഹങ്കയ്ക്കൊപ്പം വിന്റേജ് ബ്രോക്കേഡ് ബ്ലൗസാണ് നവ്യ ധരിച്ചിരിക്കുന്നത്. സർദോസിയിലും ടില്ലയിലും കൈകൊണ്ട് സങ്കീർണ്ണമായി എംബ്രോയ്ഡറി ചെയ്ത ചെയ്ത, ആർക്കൈവൽ മോട്ടിഫുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈന്‍ ചെയ്ത ലെഹങ്കയില്‍ ബച്ചന്‍ കുടുംബത്തിലെ കൊച്ചുമകള്‍ക്ക് ഇരട്ടി സൗന്ദര്യമുണ്ട്. ഒപ്പം ഗോള്‍ഡന്‍ ടെമ്പിള്‍ ജ്വല്ലറിയും ധരിച്ച് എലഗന്റ് ലുക്കിലാണ് നവ്യ. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

Ads by Google
Friday 19 Dec 2025 02.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW