-->
നടന്‍ വിജയുടെ ടിവികെ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്നുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഈറോഡില്‍ വച്ചായിരുന്നു പരിപാടി നടന്നത്. പ്രിയ താരത്തെയും നേതാവിനെയും കാണാന്‍ ഒട്ടനവധി പേരാണ് തടിച്ചുകൂടിയത്.
ഇതിനിടെ ഗ്രൗണ്ടില്‍ സ്ഥാപിച്ചിരുന്ന ഉയരമുളള ലൈറ്റ് സ്റ്റാന്റില്‍ ഒരു ആരാധകന്‍ കയറി. വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ലൈറ്റ് സ്റ്റാന്റിന് മുകളില്‍ കയറിയ ആരാധകന്‍ വിജയെ കൈവീശി കാണിക്കുകയും ചുംബനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആരാധകനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്.
താഴെ ഇറങ്ങിയാല്‍ മാത്രമെ ചുംബനം തരുളളൂവെന്ന്് വിജയ് പറയുകയും ചെയ്തു. ഇതോടെയാണ് ആരാധകന്‍ താഴെ ഇറങ്ങിയത്. പിന്നാലെ സ്‌നേഹ ചുംബനവും വിജയ് ചിരിച്ച് കൊണ്ട് നല്‍കുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.