Sunday, March 15, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 17 Dec 2025 11.34 PM

വഖഫ്‌ സ്വത്തുകള്‍ ചേര്‍ക്കാനുള്ള സമയപരിധി അഞ്ച്‌ മാസം നീട്ടി

waqf board

കൊച്ചി: വഖഫ്‌ ഭേദഗതി നിയമപ്രകാരമുള്ള ഉമീദ്‌ സെന്‍ട്രല്‍ പോര്‍ട്ടലില്‍, സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വഖഫ്‌ സ്വത്തുകള്‍ ചേര്‍ക്കാനുള്ള സമയപരിധി അഞ്ച്‌ മാസത്തേക്ക്‌ കൂടി നീട്ടി സംസ്‌ഥാന വഖഫ്‌ ട്രിബ്യൂണല്‍. നേരത്തേ ഡിസംബര്‍ ആറിന്‌ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന്‌ കേരളത്തിലുള്‍പ്പെടെ നിരവധി വഖഫ്‌ സ്വത്തുക്കള്‍ പോര്‍ട്ടലില്‍ ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. കേരളത്തില്‍ 40 ശതമാനം രജിസ്‌ട്രേഷന്‍ മാത്രമേ ഈ സമയത്ത്‌ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. ഇതേത്തുടര്‍ന്ന്‌ സംസ്‌ഥാന വഖഫ്‌ ബോര്‍ഡ്‌ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സംസ്‌ഥാന വഖഫ്‌ ട്രിബ്യൂണലിനെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

ഉത്തരവിന്‌ പിന്നാലെ ഒരാഴ്‌ച്ചയ്‌ക്കകം പോര്‍ട്ടല്‍ വീണ്ടും തുറക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതോടെ കേരളത്തിലെ മുഴുവന്‍ വഖഫ്‌ സ്വത്തുക്കളും പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യാനാവുമെന്നാണ്‌ സംസ്‌ഥാന വഖഫ്‌ ബോര്‍ഡിന്റെ പ്രതീക്ഷ. കേരള വഖഫ്‌ ബോര്‍ഡില്‍ രജിസ്‌റ്റര്‍ ചെയ്‌ത വഖഫ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ മാത്രമായിരിക്കും സംസ്‌ഥാന ട്രിബ്യൂണലിന്റെ ഉത്തരവ്‌ ബാധകമാവുക.
അഞ്ച്‌ മാസം സമയപരിധിയുണ്ടെങ്കിലും വഖഫ്‌ മുത്തവല്ലിമാര്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ ഉമീദ്‌ പോര്‍ട്ടലില്‍ വഖ്‌ഫ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളും രേഖകളും അപ്‌ലോഡ്‌ ചെയ്യാന്‍ ശ്രമിക്കണമെന്ന്‌ സംസ്‌ഥാന വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അഭ്യര്‍ഥിച്ചു.
ബോര്‍ഡില്‍ ഇത്‌ വരെ രജിസ്‌റ്റര്‍ ചെയ്യാതിരുന്ന വഖഫ്‌ സ്‌ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‌ വേണ്ടി ന്യൂ വഖഫ്‌ ഓപ്‌ഷന്‍ വഴി പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാം.
ഇതിനായി സംസ്‌ഥാനത്തെ വഖഫ്‌ ബോര്‍ഡിന്റെ എല്ലാ ഡിവിഷന്‍ ഓഫീസുകളിലും ഹെല്‍പ്‌ ഡെസ്‌ക്കുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്‌. ഇനിയും സമയപരിധി നീട്ടാന്‍ ഉമീദ്‌ നിയമപ്രകാരം സാധ്യതയില്ലാത്തതിനാല്‍ പരമാവധി വേഗത്തില്‍ വഖഫ്‌ സ്വത്തുക്കളുടെ അപ്‌ലോഡിങ്‌ പൂര്‍ത്തിയാക്കണമെന്നാണ വഖഫ്‌ ബോര്‍ഡിന്റെ നിര്‍ദേശം.
സംസ്‌ഥാന വഖഫ്‌ ബോര്‍ഡ്‌ അംഗങ്ങളായ അഡ്വ.പി.വി സൈനുദ്ദീന്‍, പ്രാഫ: കെ.എം അബ്‌ദുല്‍ റഹീം, റസിയ ഇബ്രാഹിം, സി.ഇ.ഒ: സി.എം. അബ്‌ദുല്‍ ജബ്ബാര്‍, ഡിവിഷണല്‍ വഖഫ്‌ ഓഫീസര്‍ സി.എം. മഞ്‌ജു, ജൂനിയര്‍ സുപ്രണ്ട്‌ കെ.എ. മുഹമ്മദ്‌ ആസിഫ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW