Sunday, March 15, 2026 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.18 AM

കേരളം ശ്രദ്ധിക്കുക...ശബരിമല പാരഡിപ്പാട്ടിനെ സിപിഐഎം വര്‍ഗീയപ്രചരണത്തിന് ഉപയോഗിക്കുന്നു ; വി.ടി. ബല്‍റാമിന്റെ കുറിപ്പ്

uploads/news/2025/12/816456/VT-balram.jpg

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തെ മുന്‍നിര്‍ത്തി സിപിഐഎം സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിന്റെ പോസ്റ്റ്. മതനിന്ദ എന്ന രീതിയില്‍ നടത്തുന്ന പ്രചരണം അപകടകരമായ ചര്‍ച്ചകളിലേക്കാണ് വഴി തുറക്കുന്നതെന്നും ഇത് വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കല്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പാട്ടെഴുതിയ ആളുടെയും അണിയറ പ്രവര്‍ത്തകരുടെയും പേര് വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് സിപിഐഎം ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതെന്നും ബല്‍റാം പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ കേരളം ജാഗ്രത പുലര്‍ത്തണമെന്നും മറ്റെല്ലാ വിഷയങ്ങളിലുമെന്ന ഇതിനെയും വര്‍ഗീയ വത്കരിക്കുകയാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്:

''പോറ്റിയേ...' പാരഡിപ്പാട്ടില്‍ അപകടകരമായ ചര്‍ച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.

പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വര്‍ഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തില്‍ കൈവിട്ട കളിയാണ് കളിക്കുന്നത്. ജാഗ്രത പുലര്‍ത്തേണ്ടത് കേരളമാണ്.'

Ads by Google
Ads by Google
LATEST NEWS
TRENDING NOW