-->
കോട്ടയം: പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്‌ഥയാണു ജോസഫ് വിഭാഗത്തിനെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. കോണ്‍ഗ്രസ് എന്തെങ്കിലും കൊടുത്താന്‍ അതു വാങ്ങിച്ചെടുക്കും. അത്രയേയുള്ളൂ ജോസഫ് ഗ്രൂപ്പിന്റെ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടിലയ്‌ക്കായി ആരും വെള്ളംകോരാന്‍ വരണ്ട, വീമ്പടിക്കുന്ന തൊടുപുഴ നഗരസഭയില്‍ ജോസഫ് വിഭാഗം ജയിച്ചതു രണ്ടിടത്തുമാത്രമാണ്. തൊടുപുഴ നഗരസഭ രൂപീകൃതമായശേഷം അധ്യക്ഷസ്‌ഥാനത്തിരിക്കാന്‍ ജോസഫ് വിഭാഗത്തിനു കഴിഞ്ഞിട്ടില്ല. പക്ഷേ, കേരളാ കോണ്‍ഗ്രസ് മൂന്നു തവണ അധ്യക്ഷസ്‌ഥാനത്ത് ഇരുന്നിട്ടുണ്ട്. സംഘടനാപരമായി കേരള കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പാര്‍ട്ടി ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായില്‍ അടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്നു വിലയിരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.