Saturday, March 14, 2026 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.35 AM

വയലന്‍സ് കുത്തിനിറച്ച സിനിമ, യുവാക്കളെ വഴി തെറ്റിക്കുന്നു; ' ധീരം' സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

aganist, dheeram

ഇന്ദ്രജിത്ത് നായകനായ ധീരം സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂര്‍ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. ചിത്രത്തില്‍ ഹിംസയുടെ അതിപ്രസരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. സിനിമയില്‍ വയലന്‍സ് കുത്തി നിറച്ചിരിക്കുകയാണ്, സിനിമ യുവാക്കളെ വഴി തെറ്റിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധാനം ചെയ്ത ചിത്രമാണ് ധീരം. ദീപു എസ് നായരും സന്ദീപ് സദാനന്ദനുമാണ് സിനിമയുടെ രചന. ഇന്ദ്രജിത്തിനൊപ്പം ദിവ്യ പിളള, റെബ മോണിക്ക ജോണ്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

ഡിസംബര്‍ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. എ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് ധീരം തിയേറ്ററിലെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW