-->
പാലക്കാട്: മൂന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെ പാലക്കാട് സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ 15 ദിവസത്തോളം ഒളിവില്‍ കഴിയാന്‍ സഹായിച്ചത് പ്രാദേശിക യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വമെന്ന് റിപ്പോര്‍ട്ട്. തിരിച്ചെത്തിയതിന് പിന്നാലെ നിലവില്‍ പാലക്കാട് തന്നെ തുടരുന്ന രാഹുല്‍ ഇന്നലെ മുതല്‍ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്.
ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്‌നാട്ടിലും ബംഗലുരുവിലുമായി എട്ട് ഇടങ്ങളില്‍ പാര്‍ത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു, ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര പ്രദേശങ്ങളില്‍ വില്ലകളിലും റിസോര്‍ട്ടുകളിലും ഫാംഹൗസുകളിലും വില്ലകളിലുമായി മാറിമാറി കഴിയുകയായിരുന്നു.
ഇരു കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം. ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിയുകയും ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥലത്ത് പരമാവധി കഴിഞ്ഞത് അഞ്ചുമണിക്കൂറാണെന്നാണ് വിവരം. വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലെത്തിയത്. വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ സ്വന്തം വീട്ടിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്.