-->
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ആദ്യ കേസും എസ്‌ഐടിയ്ക്ക് കൈമാറും. ഇതോടെ രാഹുലിന് എതിരേയുള്ള രണ്ടുകേസുകളും ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയുടെ കേസ് നിലവില്‍ അന്വേഷിക്കുന്നത് ജി പൂങ്കുഴലിയുടെ സംഘമാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗര്‍ഭഛിദ്രം അടക്കമുള്ള ആദ്യത്തെകേസ് നേരത്തേ നേമം പോലീസ് റജിസ്റ്റര്‍ ചെയ്തതായിരുന്നു. ഈ കേസ് പിന്നീട് സിറ്റിപോലീസിന്റെ ക്രൈം ഡി്റ്റാച്ച്‌മെന്റ് ടീമിന് കൈമാറിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് രാഹുലിനെതിരേ രണ്ടാം കേസും വന്നത്. ഈ കേസ് പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള സംഘത്തോടൊപ്പം പൂങ്കുഴലിയും സംഘവും അന്വേഷിച്ചു വരുന്നതിനിടയിലാണ് ആദ്യംകേസും ഈ സംഘത്തിന് തന്നെ കൈമാറിയിരിക്കുന്നത്.
രണ്ടു കേസുകളും സമാന സ്വഭാവമുള്ളതിനാലാണ് ഒരു സംഘത്തിനെ കൊണ്ടു തന്നെ രണ്ടു കേസുകളും അന്വേഷിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഈ കേസിന് പിന്നാലെ സമാന സ്വഭാവത്തിലുള്ള കൂടുതല്‍ വെളിപ്പെടുത്തുലുകളും കേസുകളും വന്നേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിജീവിതകളുടെ വിവരം പുറത്തുപോകാതിരിക്കാനും ഒരേ രീതിയില്‍ അന്വേഷണം നടത്താനും വേണ്ടിയാണ് കേസുകള്‍ കൈമാറിയതെന്നാണ് വിവരം. നേരത്തേ ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
പോലീസ് സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിത്താവളത്തിന് സമീപത്ത് എത്തുമ്പോള്‍ തന്നെ അയാള്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിന് കാരണം സംഘത്തില്‍ നിന്നുതന്നെ വാര്‍ത്ത ചോരുന്നതായിട്ടാണ് പോലീസ് സംഘം കണക്കുകൂട്ടുന്നത്. അതുകൊണ്ടു കൂടിയാണ് പുതിയ ടീമിന് കേസ് കൈമാറിയിരിക്കുന്നതെന്നാണ് വിവരം. ഡിജിപി തന്നെ കേസ് വിലയിരുത്തും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ളവരാണ് അന്വേഷണസംഘത്തിലുള്ളത്.