Thursday, March 12, 2026 Last Updated 20 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 11.37 AM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും ; എസ്‌ഐടി റിപ്പോര്‍ട്ട് രാഹുലിനെതിരേ

uploads/news/2025/12/814123/rahul-mankoottam-police.gif

തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിലിന്റെ കേസ് അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന രാഹുലിന്റെ വാദം കോടതി അംഗീകരിച്ചു. ബലാത്സംഗം നടന്നു എന്നതി​ന്റെയും ഗര്‍ഭഛിദ്രത്തിന്റെയും തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തിയാകും എസ്ഐടി ജാമ്യാപേക്ഷയെ എതിര്‍ക്കുക.

മുദ്രവെച്ച കവറില്‍ രാഹുല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം അന്വേഷണസംഘവും കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കുട്ടത്തിലിന് ജാമ്യം നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ക്കും. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതിയുടെ താല്പര്യപ്രകാരമാണെന്നടക്കം തെളിയിക്കുന്ന രേഖകളാണ് ഇതിലെന്നായിരുന്നു പുറത്തുവന്ന വിവരം.

അതേസമയം രാഹുലിനെ പ്രതിരോധത്തിലാക്കുന്നതാണ് പരാതിക്കാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈദ്യപരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയതായാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരം. മുറിവുകള്‍ ബലാത്സംഗത്തിനിടെ ഉണ്ടായതെന്നാണ് നിഗമനം. യുവതിയുടെ മൊഴിയും ഇത് ശരിവെയ്ക്കുന്നുണ്ട്.

ഇതിനൊപ്പം രാഹുല്‍ ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് യുവതിയെ വിളിച്ച ഫോണ്‍കോളുകളും തെളിവായി മാറും. ശബ്ദരേഖയില്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ് ശബ്ദം രാഹുലിന്റേത് തന്നെയാണോയെന്ന പരിശോധന സ്റ്റുഡിയോയില്‍ നടക്കും. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാഹുലിനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നതായി ഇതില്‍ വ്യക്തമാക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW