Wednesday, March 18, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 02.20 PM

ശക്തമായ മഴ; ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി

in

ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി. 12 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചി - ചെന്നൈ വിമാനവും റദ്ദാക്കിയ വിമാസ സർവീസുകളിൽ ഉൾപ്പെടുന്നു. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും മഴ തുടരുമെന്നാണ് അറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ തുടർന്നു. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും എത്തി സ്ഥിതി വിലയിരുത്തി. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW