Thursday, March 12, 2026 Last Updated 24 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 08.03 AM

ഡബ്ബിംഗ് എഐ സാധ്യത തള്ളി എസഐടി ; ശബ്ദരേഖകളിലുള്ളത് രാഹുല്‍ മാങ്കൂട്ടത്തിന്റെ തന്നെ ശബ്ദം

uploads/news/2025/12/813702/rahul-mankoottam-police.gif

തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കൃത്രിമം നടന്നിട്ടില്ലെന്ന് കണ്ടെത്തല്‍. ഡബ്ബിങ്, എഐ സാധ്യതകള്‍ എസ്ഐടി പൂര്‍ണമായും തള്ളി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് വ്യക്തമായി. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായികഴിഞ്ഞു.

ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ പ്രതിയുടെ ശബ്ദസാമ്പിള്‍ നേരിട്ടെടുക്കും. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന തുടരുന്നത്. പരിശോധനയ്ക്കായി പബ്ലിക് ഡൊമെയ്നില്‍ നിന്നാണ് രാഹുലിന്റെ ശബ്ദ സാമ്പിളെടുത്തത്. അതിനിടയില്‍ ഒളിവില്‍ പോയ രാഹുലിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ എഡിജിപി എച്ച് വെങ്കിടേഷ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയുമാണ്.

പരാതിക്കാരിയുടെ മൊഴിയിലുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എസ്‌ഐടി സംഘം നടത്തിയത്. നാലുമണിക്കൂര്‍ നീണ്ട പരിശോധനയ്ക്കിടെ പാലക്കാട്ടെ ഫ്‌ലാറ്റിലെ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് ശേഖരിക്കാനായത്. ഫ്‌ലാറ്റിനു സമീപം ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്ന രാഹുലിന്റെ ഫോണുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫ്‌ലാറ്റിലുണ്ടായിരുന്ന രാഹുലിന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.

27 ന് വൈകിട്ട് രാഹുല്‍ പാലക്കാട് ജില്ലവിട്ട വഴി കണ്ടെത്താനായി നഗരത്തിലെ ഒന്‍പത് ഇടങ്ങളിലെ സി.സി.ടിവികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW