-->
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ എന്തെങ്കിലും കേസുകള്‍ ഉണ്ടാക്കുന്നത് സിപിഐഎമ്മിന്റെ സ്ഥിരം തന്ത്രമെന്ന് അടൂര്‍ പ്രകാശ് എം.പി. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് വഴിമാറ്റി വിടാനാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള പരാതി ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നതെന്നും അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
താന്‍ കോന്നിയിലും ആറ്റിങ്ങല്‍ മത്സരിക്കുന്ന സമയത്ത് നിരവധി കേസുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കിയെടുത്തുവെന്നും തനിക്കെതിരെ എല്ലാം കള്ളക്കേസുകളായിരുന്നെന്നും അടൂര്‍പ്രകാശ് പറഞ്ഞു. ഇത്തരം ഇരകളെ എല്ലാ കാലത്തും സിപിഐഎമ്മിന് ലഭ്യമായിട്ടുണ്ടെന്നും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ അന്വേഷണം നടക്കട്ടെ. പുകമറ സൃഷ്ടിച്ച് മുന്നോട്ടു പോകുന്നത് ശരിയല്ലെന്നും പറഞ്ഞു.
സിപിഐഎമ്മിന് ഇരകളെ ലഭിക്കാറുണ്ടെന്ന തന്റെ പരാമര്‍ശം നൂറ്റിയൊന്ന് ശതമാനം ശരിയായ നിലപാടാണ്.യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഐഎമ്മിന് ശബരിമലയുമായി ബന്ധപ്പെട്ട് അവരുടെ മുഖം രക്ഷിക്കാനും അവിടെ നടന്ന കൊള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പ്രതികാരമെന്ന നിലയിലുമാണ് അവര്‍ മുന്നോട്ടു പോകുന്നത്. രാഹുലിനെതിരെ പരാതി വന്നപ്പോള്‍ മുമ്പ് എന്ത് കൊണ്ട് കേസെടുത്തില്ലെന്നും മുഖ്യമന്ത്രി ഇരയെ പരാതി നല്‍കാന്‍ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പറഞ്ഞുവിട്ടതെല്ലാം കഥ മെനയാനുള്ളതിന്റെ ഭാഗമാണെന്നും പറഞ്ഞു.