-->
ഒരു കാലത്ത് മലയാളം സിനിമയിൽ മീര ജാസ്മിൻ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ (2001) എന്ന ചിത്രത്തിലുടെ സിനിമയിലെത്തിയ മീര ജാസ്മിൻ വളരെ പെട്ടെന്നായിരുന്നു താരപദവിയിലേയ്ക്ക് ഉയർന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്താനും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കാനും മീരയ്ക്കു സാധിച്ചു.
അന്നും ഇന്നും മലയാളികൾക്ക് മീര ജാസ്മിനോട് വല്ലാത്തൊരു ഇഷ്ടമാണ്.വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്ന മീര, ഏറെ നാളുകൾക്കുശേഷം മടങ്ങി എത്തിയപ്പോഴും മലയാളികൾ സ്നേഹത്തോടെ സ്വീകരിച്ചു.
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന മീര അടുത്തിടെ സത്യൻ അന്തിക്കാടിന്റെ 'മകൾ' എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. നരേനൊപ്പം അഭിനയിച്ച ക്യൂൻ എലിസബത്ത് ആണ് രണ്ടാം വരവിൽ മീര ചെയ്ത മറ്റൊരു ചിത്രം. പാലും പഴവും എന്ന ചിത്രത്തിലും മീരയായിരുന്നു നായിക.
അടുത്തിടെ നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ടെസ്റ്റിലും മീര അഭിനയിച്ചിരുന്നു.സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഹൃദയപൂർവ്വത്തിൽ അതിഥിയായും മീര എത്തിയിരുന്നു.
രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് മീര. തന്റെ ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരമിപ്പോൾ.സമീപകാല ജീവിതം എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി മീര കുറിച്ചരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. അടിപൊളിയായിട്ടുണ്ട്, സുന്ദരി , ബ്യൂട്ടിഫുള്‍ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുളള കമന്റുകള്‍.