Wednesday, March 11, 2026 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 24 Nov 2025 11.49 AM

ആർമിനിയൻ സഭാ ആസ്ഥാനത് കാതോലിക്കാ ബാവക്ക് ഊഷ്മള വരവേൽപ്പ്

uploads/news/2025/11/812585/armenia.jpg

സിഡ്‌നി ; ഓസ്ട്രലിയയിൽ സ്ലൈഹീക സന്ദർശനം നടത്തുന്ന മലങ്കര ഓർത്തഡോൿസ്‌ സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബാസെലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവക്ക് ഊഷ്മള വരവേൽപ്പൊരുക്കി ഓസ്‌ട്രേലിയയിലെ ആർമിനിയൻ സഭ. സിദ്നിയിലെ സഭാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആർമിനിയൻ സഭാ മെത്രാപോലീത്ത മാർ വാർഡൻ നവസരദ്യൻ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.

ആർമിനിയൻ സഭയിലെ നൂറുകണക്കിന് വൈദീകരും വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ മലങ്കര ഓർത്തഡോൿസ്‌ സഭയിലെ ഗീവർഗീസ് മാർ ദീയസ്കോറസ് മെത്രാപോലീത്തയും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു. നൈജീരിയയിലെ ആക്രമണങ്ങളും ക്രൈസ്തവ വിരുദ്ധ കലാപങ്ങളും അവസാനിപ്പിക്കാൻ ലോക നേതാക്കൾ ഇടപെടണമെന്ന് കാതോലിക്കാ ബാവ അഭ്യർത്ഥിച്ചു

സഭകളുടെ ഐക്യം ആഗോളതലത്തിൽ തന്നെ അനിവാര്യം മെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. ആർമിനിയൻ സഭയും ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുണ്ടാകളുടെ ചരിത്രമുണ്ടന്ന് ആർമിനിയൻ മെത്രാപോലീത്ത അനുസ്മരിച്ചു
വെരി റവറന്റ് തോമസ് വർഗീസ് കോർ എപ്പിസ്കോപ്പയും പങ്കെടുത്തു

Ads by Google
Monday 24 Nov 2025 11.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW