-->
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 1 മുതൽ 10 ക്ലാസുകളിലെ അർധവാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതലും ഉച്ചയ്ക്ക് 1.30 മുതലുമാണ് പരീക്ഷ. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷകൾ 2 മുതലാണ്. 15 മിനിറ്റ് കൂൾ ഓഫ് ടൈം ചേർന്നതാണു സമയക്രമം.
ക്രിസ്മസ് അവധി 24 മുതൽ ജനുവരി 4 വരെയാണ്. 5നു സ്കൂൾ തുറക്കും. 12 ദിവസമാണ് ക്രിസ്മസ് അവധിക്കാലം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതൽ 19 വരെയാണു പരീക്ഷ നിശ്ചയിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വോട്ടെണ്ണലും പൂർത്തിയായശേഷം തുടങ്ങുന്ന തരത്തിൽ പരീക്ഷകൾ പുനഃക്രമീകരിച്ചത്.