Thursday, March 12, 2026 Last Updated 41 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 04.34 PM

ദില്ലി സ്ഫോടനം: ബിജെപിയെ ചൊടിപ്പിച്ചത് ചിദംബരത്തിൻ്റെ പ്രസ്താവന, കേന്ദ്രത്തെ കുറ്റപ്പെടുത്താതെ പിബി, ആഭ്യന്തര മന്ത്രാലയത്തെ വിമർശിച്ച് ദില്ലി ഘടകം

delhi blast

ദില്ലി: ദില്ലി സ്ഫോടനത്തെ പറ്റിയുള്ള പ്രസ്താവനയെ ചൊല്ലി കോൺഗ്രസ് - ബിജെപി വാക്പോര്. രാജ്യത്തിനകത്ത് ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്ന ചിദംബരത്തിൻ്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്. അതിനിടെ സ്ഫോടനത്തെ അപലപിച്ചുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെയും ദില്ലി ഘടകത്തിൻ്റെയും പ്രസ്താവനകളിലെ അന്തരവും ചർച്ചയായി.

വിദേശത്ത് നിന്നും പരിശീലനം ലഭിച്ചു നുഴഞ്ഞു കയറുന്നവരെ കൂടാതെ രാജ്യത്തിനകത്തും ചിലർ ഭീകരരായി മാറുന്ന സാഹചര്യം ഉണ്ടെന്നു ഓപ്പറേഷൻ സിന്ദൂറിനെ പറ്റി പാർലമെൻ്റിൽ നടന്ന ചർച്ചയിലാണ് ചിദംബരം ആദ്യം പറഞ്ഞത്. ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇത് ചിദംബരം വീണ്ടും ഓർമിപ്പിച്ചു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ തന്ത്രപൂർവം മിണ്ടാതിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. വിദ്യാഭ്യാസമുള്ള ഇവർ ഭീകരരാകുന്ന സാഹചര്യവും ചർച്ച ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു

Ads by Google
Ads by Google
LATEST NEWS
TRENDING NOW