Saturday, March 14, 2026 Last Updated 22 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 01.14 PM

ഇന്‍റർനാഷണൽ പ്രയർലെെൻ 600-മത് സമ്മേളനം നവ:11 നു,ഡോ.ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു

uploads/news/2025/11/809623/f.jpg

ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ നവ:11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 600- മത് സമ്മേളനത്തില്‍ കോഴഞ്ചേരി മാർത്തോമാ കോളേജ് കോമേഴ്‌സ് വിഭാഗം പ്രൊഫെസ്സർ ഡോ ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും.നവ:11 ചൊ വ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ ലീനായുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ).

പി പി ചെറിയാൻ

Ads by Google
Friday 07 Nov 2025 01.14 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW