Wednesday, March 11, 2026 Last Updated 12 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 12.10 PM

ഹൂസ്റ്റണിൽ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം.

uploads/news/2025/11/809413/c.jpg

സ്റ്റാഫോർഡ് (ടെക്സസ്): ക്രൈസ്റ്റ് ജീസസ് ഹീലിംഗ് മിനിസ്ട്രി (CJHM) യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന "ഫയർ ഓഫ് ഗ്രേസ്" രോഗശാന്തിയും വിടുതൽ ശുശ്രൂഷയും 2025 നവംബർ 15, 16 തീയതികളിൽ നടക്കും. സ്റ്റാഫോർഡിലെ കേരള ഹൗസാണ് ( 1415 Packer Ln, Stafford, TX 77477) വേദിയാകുന്നത്.

രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെയാണ് ശുശ്രൂഷകൾ. ലോകപ്രശസ്തനായ ലെയ് കാത്തലിക് സുവിശേഷകനും, രോഗശാന്തി-വിടുതൽ ശുശ്രൂഷകനുമായ ബ്രദർ സാബു ആറുതൊട്ടിയൽ ധ്യാനം നയിക്കും. വി. റവ. സഖറിയ, കോർ എപ്പിസ്‌കോപ്പ വചനാനുഗ്രഹം നൽകും. ഷാലോം ടിവിയിലൂടെ ശ്രദ്ധേയനായ ബ്രദർ വി.ഡി. രാജു നയിക്കുന്ന ലൈവ് റിവൈവൽ സ്തുതി ആരാധനയും ഉണ്ടാകും.

രോഗശാന്തിയും വിടുതലും (HEALING AND DELIVERANCE) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശുശ്രൂഷകൾ നടക്കുന്നത്. എല്ലാവർക്കും സ്വാഗതം.

കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാനും:

വെബ്സൈറ്റ്: WWW.CJHMUSA.ORG

ടോബി സെബാസ്റ്റ്യൻ: (281) 389-8653
ജോയിച്ചൻ പള്ളത്ത്: (832) 451-8478
ജെയിംസ് മാളിയേക്കൽ: (832) 654-9269
കെ.എ. ജേക്കബ്: (832) 641-7882
ജോസഫ് ജോർജ്: (713) 906-3751
ഫിലിപ്പ് പതിയിൽ: (832) 389-0257

മാർട്ടിൻ വിലങ്ങോലിൽ

Ads by Google
Thursday 06 Nov 2025 12.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW